Malayalam lyrics
നമ്മുടെ മാതാവു-കൈരളി-പണ്ടൊരു പൊന്മണിപ്പെതലായ് വാണ കാലം യാതൊരു ചിന്തയുമില്ലാതെ കേവലം ചേതസി തോന്നിയ മാതിരിയില്‍ ഏടലര്‍ചെങ്കാല്‍ച്ചിലങ്ക കിലുങ്ങുമാ- റോടിക്കളിച്ചു രസിച്ച കാലം പെറ്റമ്മതന്നുടെ വെണ്‍മുലപ്പാല്‍ തീരെ വറ്റിയിട്ടില്ലാത്ത പൂക്കണ്ഠത്താല്‍ പാടിയിരുന്ന പഴങ്കഥപ്പാട്ടുകള്‍ പാല്‍ക്കുഴമ്പല്ലോ ചെകിട്ടിനെല്ലാം. വൃത്തവ്യവസ്ഥയില്ല, ക്ഷരവ്യക്തിയി- ല്ല,ര്‍ത്ഥോപപത്തിയില്ലെന്നാകിലും ആരാരെക്കോള്‍മയിര്‍ക്കൊള്ളിക്കില്ലിഗീത- മാരോമല്‍പ്പൈങ്കിളിക്കൊഞ്ചല്‍ പോലെ? നാരായക്കൂര്‍പ്പിനാല്‍ നൊന്തു ഞെരങ്ങിക്കൊ- ണ്ടോരോരോ കീറോലതന്നില്‍ വീഴാന്‍ സംഗതി വന്നിട്ടില്ലികൃതിക്കാളുകള്‍ സന്തതം നെഞ്ചേറ്റി ലാളിക്കയാല്‍. കേട്ടു പഠിച്ചു പഠിച്ചു നടപ്പായ പാട്ടിതു നമ്മള്‍ക്കൊരന്യവേദം!
Song details
വർഷം: 1970
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: വള്ളത്തോൾ നാരായണമേനോൻ
ഗായകർ: ലത രാജു
വരികൾ: അജയ് മേനോൻ, മുക്ത വാര്യർ
Album: അഭയം
- Singer: ലത രാജു
- Film / album: അഭയം
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: വള്ളത്തോൾ നാരായണമേനോൻ