Malayalam lyrics
കാമദേവന്റെ ശ്രീകോവിലില്‍ കാലം നേദിച്ച പഞ്ചാമൃതം.. കാമിനീ നിന്‍ മന്ദഹാസം കാവ്യവാസന്ത സുപ്രഭാതം.. സ്നേഹസാഗര തീരങ്ങളില്‍ മോഹം വളര്‍ത്തും പൂവനങ്ങള്‍.. കാമിനീ നിന്‍ ഭാവനകള്‍ കാവ്യസുന്ദര കാമനകള്‍.. പ്രേമമഞ്ജുഷേ നിന്‍ പുണ്യശീതള മോഹപദ്മദളത്തില്‍.. ഞാനൊരാനന്ദ സ്വര്‍ഗ്ഗോദയത്തിലെ രാഗരശ്മിയായ് വന്നു.. ആ വികാര സിരാരേഖമാലയില്‍ ആ സുഗന്ധ ബന്ധത്തില്‍.. ഞാനൊരാര്‍ദ്രമാമോര്‍മ്മയായ് നിന്നിലെ ഗാനചൈതന്യമായി..
Song video
Song details
വർഷം: 1973
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: രാഘവൻ, ജയഭാരതി
വരികൾ: വിജയകൃഷ്ണൻ വി എസ്, ഒമേഗ ചാൾസ്
Album: ആരാധിക
- Singer: കെ ജെ യേശുദാസ്
- Film / album: ആരാധിക
- Composer: എം എസ് ബാബുരാജ്
- Lyricist: ശ്രീകുമാരൻ തമ്പി
- Actor: രാഘവൻ
- Actor: ജയഭാരതി