Malayalam lyrics

നേരായ് വീറായ് ധീരം പോര്
കാറ്റായ് തീയായ് ധീരം പോര്
അടയാളം വാങ്ങീട്ട് മനയോല ചേലിട്ട്
മുഖമെഴുതി കേറ്റീട്ട്
ചായില്യം തേച്ചിട്ട്
ഒട കെട്ടി ചേർത്തിട്ട്
തുടുചോപ്പും ചൂടീട്ട്
ചിറകുടുപ്പും മേലിട്ട്
മുടി കെട്ടാനായ് പോര്
മനിക്കയില് പട്ടും പാതകം ചൂടി
മനയോല തേച്ച് വലിയ മുടി വെച്ച്
മാറും മുലയും മെക്കെഴുത്തുമായി
കാൽ ചിലമ്പും കൈ കൂടും കെട്ടി
ചീനിക്കുഴലൂതി വാദ്യകം കൊട്ടി
കുത്തുവിളക്കിൻ്റെ നാളത്തിൽ
പൊറപ്പെടുന്നേ
അന്തിത്തോറ്റം കേട്ടേ
അണ്ടോടാണ്ട് നോറ്റേ
അങ്ങേക്കാവിൽ നിൽക്കേ
കണ്ണിൽ നിന്നും ചൂട്ട്
ഒട കെട്ടി ചേർത്തിട്ട്
തുടുചോപ്പും ചൂടീട്ട്
ചിറകുടുപ്പും മേലിട്ട്
മുടി കെട്ടാനായ് പോര്

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: മണികണ്ഠൻ അയ്യപ്പ

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: മുരളി ഗോപി, സിതാര കൃഷ്ണകുമാർ, ഉന്മേഷ് കൃഷ്ണ, ദിനൂപ്, ജിജോ ജോസഫ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ധീരം