Malayalam lyrics

ഹസ്സാരെ ഹസ്സാരെ പാടി തീരാകഥയാണേ
നെഞ്ചാകെ നെഞ്ചാകെ ആളിതീരാ കാണലാണേ
ഹസ്സാരെ ഹസ്സാരെ പാടി തീരാകഥയാണേ
നെഞ്ചാകെ നെഞ്ചാകെ ആളിതീരാ കാണലാണേ
ഇതാ ഇതാ നിഴൽ രണം നിണം പൊടിഞ്ഞിടംവലം
പൊരുതാം കര തേടാനാണോ
നിലാ നിലാ കെടും ഇരുൾ അകം പുറം മുറിഞ്ഞിതാ
ഇവിടെ എതിരാടാനാണോ
മനസ്സിൻ ചെറു കൂട്ടിൽ കാക്കും നാളമേ
വാടിപോകാ നീയേ പോരിൻ നേരം ചാരെ
ഉയിരിൻ കടലാഴം തേടും കാലമേ
പോരൂ പോരൂ കൂടെ മിഴി കാണാ ദൂരം നേരേ
ഹസ്സാരെ ഹസ്സാരെ പാടി തീരാകഥയാണേ
നെഞ്ചാകെ നെഞ്ചാകെ ആളിതീരാ കാണലാണേ
ഹസ്സാരെ ഹസ്സാരെ പാടി തീരാകഥയാണേ
നെഞ്ചാകെ നെഞ്ചാകെ ആളിതീരാ കാണലാണേ
ഹാസേ ഹാസേ സേമ ഹാസേ......
നാഗങ്ങൾപോലോരോ നേരങ്ങൾ പോയാരെ
കീടങ്ങൾ കാണാതെ പോരെ പോരെ ഹാ
നീക്കങ്ങൾ പാളാതെ നോട്ടങ്ങൾ വീഴാതെ
തോറ്റങ്ങൾ മാറാതെ പോരെ പോരെ ഹ
കാവലാളു കൂട്ടങ്ങൾ കോട്ട കെട്ടും ഓരങ്ങൾ
കൈവിലങ്ങു ജാലങ്ങൾ എയ്തെറിഞ്ഞു നീ ഉണരൂ
കൂട്ടിരിപ്പു യാമങ്ങൾ നോറ്റിരുന്ന കാലങ്ങൾ
കാൽച്ചുവട്ടിൽ എത്തിമ്പോൾ ചാട്ട വീശി നീ ഉയര്
ഹേ പാര് ചേര് പോര് വീറ് നേര് പൊറുത്
മനസ്സിൻ ചെറു കൂട്ടിൽ കാക്കും നാളമേ
വാടിപ്പോകാ നീയേ പോരിൻ നേരം ചാരെ
ഹാ ധരണാ ധരണാ ധീം ധീം ധരണാ.....

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: വരുൺ ഉണ്ണി

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: കപിൽ കപിലൻ, ദി ഹാർമണി ക്രൂ

വരികൾ: ഗാനസ്നേഹി

Album: ആസ്സാദി