Malayalam lyrics

ഏകാ ഏകാ നീ ഏകയായ്
ഓരോ ഓരോ നേരങ്ങളിൽ
ഉരുകിയ മാനമോടെ ചിതറിയ മൊഴിയോടെ
മിഴികാണാ വഴിയേതോ തിരയുന്നുവോ
ഏകാ ഏകാ നീ ഏകയായ്
ഓരോ ഓരോ നേരങ്ങളിൽ
വിൺമുകിലല തേടുന്നൊരു വെൺതൂവലായ്
നോവിൻ കനലാടുന്നൊരു തീയായവൾ
നെഞ്ചകമതിലേതോ പൊരുളാടുന്നുവോ
നിൻ വാഴ്വിൽ തലോടുന്നതാരാണിതാ
ഉയിരേ ഉയരൂ കനവിന് ചിറകിൽ അണയൂ (2 )
ഏകാ ഏകാ നീ ഏകയായ്
ഓരോ ഓരോ നേരങ്ങളിൽ
ഇരുമെയ് ഇരുമെയ് നിനക്കായി നിന്നെ
ഒരു പൂംതളിരോ നിനക്കുള്ളിലായ്
വിധിതൻ അഴികൾ തുറക്കുന്നിതാരോ
മലർക്കാലമെങ്ങോ തിളങ്ങുന്നുവോ
ഓ ഓ പുലർതാരമേ ഓ ഓ ഇരുൾ മാറ്റുമോ
ഓ ഓ നിലാ മൗനമേ കനൽക്കാടിലാടാതെ വാടാതെ വാ
ഉയിരേ ഉയരൂ കനവിന് ചിറകിൽ അണയൂ (2 )
ഏകാ ഏകാ നീ ഏകയായ്
ഓരോ ഓരോ നേരങ്ങളിൽ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: വരുൺ ഉണ്ണി

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: കാർത്തിക്ക്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ആസ്സാദി