Malayalam lyrics

�Prasadamenthinu vere..
�
പ്രസാദമെന്തിനു വേറേ...
നിവേദ്യമെന്തിനു വേറേ..
പ്രിയമുള്ളവളേ നിന്നെ കണ്ടാല്‍
ദര്‍ശനമെന്തിനു വേറേ..
ദേവീ ദര്‍ശനമെന്തിനു വേറേ..
ഈറന്‍ ചാര്‍ത്തും ഈ വനഭംഗിയില്‍
ഈറനുടുത്തു നീ നില്‍ക്കുമ്പോള്‍..
മേലാസകലം കുളിരുന്നു.. നിന്റെ
മേനിയില്‍ ചേരാന്‍ കൊതിയ്ക്കുന്നു..
ഈണം മീട്ടും ഈ പുഴക്കരയില്‍
നാണവുമായ് നീ ഒഴുകുമ്പോള്‍..
മനസ്സിന്‍ താളം മുറുകുന്നു.. എന്റെ
മോഹങ്ങള്‍ പൂക്കാന്‍ തുടങ്ങുന്നു..

Song video

Watch on YouTube

Song details

വർഷം: 1987

സംഗീതം: ജി ദേവരാജൻ

ഗാനരചന: പൂവച്ചൽ ഖാദർ

ഗായകർ: കെ ജെ യേശുദാസ്, പി മാധുരി

രാഗം: ശങ്കരാഭരണം

ഹിന്ദുസ്ഥാനി രാഗം: ബിലാവൽ, ശുദ്ധ ബിലാവൽ

വിശദവിവരങ്ങൾ: U bhasi.km

വിഡിയോ: ട്യൂണിക്സ് റികാർഡ്‌സ്

Album: ആദ്യരാത്രിക്കു മുൻപ്(ഇരുപതാം നൂറ്റാണ്ട്)