Malayalam lyrics

ഓ മകളേ ഈ ഉലകിൻ ശാപം നീയോ
ഈ കനവിൻ നനവെല്ലാം പെയ്തൊഴിയാറായ്
ചിറകെരിയുന്ന പോലെ
ശിഥിലമൊരോർമ്മയായ് ഞാൻ
മിഴി നിറയുന്ന നേരം
മരണവുമെങ്ങു പോകെ
കടൽ ഉരുകി പ്രതീക്ഷകളും
മണൽ മരുവായ് താങ്ങെ
നിരാശകളായ് നിശാനാളം
കണ്ണീർ മുകിലിൽ മായെ
വേദനകൾ സ്മൃതി മൂടും
മൂകതയായ് ഞാൻ
മുൾ നിറയും ഈ വഴിയേ
പോകുമീ വേള
തീരാസങ്കടം തോരാതെ ഇടറി വിങ്ങിയാലും
താനേ നിൻ നെഞ്ചിൻ നോവിൻ നില
മെല്ലെ മെല്ലെ മായും
ഓർമ്മകളിൽ താനേ നീ പോകുകയാണോ
കൂരിരുളിൻ വാനിൽ നീ മായുകയാണോ
മനസ്സൊരു മായാ മരുവാകുന്നുവോ
ചിറകിനു ചെറുശിഖരവുമില്ലാതെയായ്
നീരല പോലെ നീ തകരുമ്പോൾ
കരയാൻ കണ്ണീർ കടലോ
ഹൃദയം നിറയും ഇരവായ് മുറിവായ്
അകലെ അകലും നീയോ
എന്നുയിരേ മറയുമോ ഈ വേദന
നന്മകളാൽ നിറയുമീ നിൻ ചേതന

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: ഗോപി സുന്ദർ

ഗാനരചന: ദീപക് റാം

ഗായകർ: പ്രിയ പീടപ്പാർട്ടി

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: പർദ്ദ