Malayalam lyrics

ഇന്നലെ നീ യാത്രയാകവെ
നാളെയുടെ സ്വാദനങ്ങളാൽ
കണ്ണുകളിലാഗ്രഹങ്ങളിൽ
സ്വപ്നമിതാറാടീ
അകലെയീ നീർമുത്തുകൾ
പകലാകും ആ ദിക്കുകൾ
അതിരില്ലാ ആകാശമായ്
അതിലെല്ലാം ചെന്നേറിടാൻ
അലയാഴികൾ ചിറകായ് തരാം
പ്രിയമേറുമീ വഴിയാത്രയിൽ
ഇന്നലെകൾ യാത്രയാകവേ
നാളെയുടെ സ്വാഗതങ്ങളായ്
കണ്ണുകളിൽ ആഗ്രഹങ്ങളിൽ
സ്വപ്നം നീരാടി
മേഘലി പിയായ് നിരാശകൾ
മഞ്ഞു വിരലാലെ മായ്ച്ചിടാം
നൂറു നിറമോടെ മാനസം
സുന്ദരമായ് മാറി
അകലെയീ നീർമുത്തുകൾ
പകലാകും ആ ദിക്കുകൾ
ആ... ആ.... പതനിക...
നീ പോകുമാ വഴിത്താരയിൽ
മധു തൂകും പലർക്കാലം
താരങ്ങളീ മരച്ചില്ലയിൽ
നിൻ രൂപം വരയുമ്പോൾ
നിലയ്ക്കാതെ നീളും
മണ്ണിലെ നിൻ പാദം
പ്രപഞ്ചം വിളക്കായ് തേടുമ്പോൾ
വരും ജന്മമോതും പോലുമീ നാടിൻ
നറുചിരിയുടെ രുചികളിലൊഴുകിടാൻ
അകലെയീ നീർമുത്തുകൾ
പകലാകും ആ ദിക്കുകൾ
പൊയ്പ്പോയൊരാ മുറിപ്പാടുകൾ
ഇള മഞ്ഞായ് മറയുമ്പോൾ
ഈ യാത്ര തൻ തണൽ ചോലയിൽ
അനുഭൂതി നിറയുമ്പോൾ
മറക്കാതെ കൂടെ കൂട്ടുമീ സന്തോഷം
ഹൃദന്തങ്ങൾ മീട്ടും സംഗീതം
നിശാഗന്ധി പോലെ പൂക്കുമീലോകം
മനസ്സിലെ മതിലതിരുകളുടയവേ
അകലെയീ നീർമുത്തുകൾ
പകലാകും ആ ദിക്കുകൾ
അതിരില്ലാ ആകാശമായ്
അതിലെല്ലാം ചെന്നേറിടാൻ
അലയാഴികൾ ചിറകായ് തരാം
പ്രിയമേറുമീ വഴിയാത്രയിൽ
ഇന്നലെകൾ യാത്രയാകവേ
നാളെയുടെ സ്വാഗതങ്ങളായ്
കണ്ണുകളിൽ ആഗ്രഹങ്ങളിൽ
സ്വപ്നം നീരാടി
മേഘലി പിയായ് നിരാശകൾ
മഞ്ഞു വിരലാലെ മായ്ച്ചിടാം
നൂറു നിറമോടെ മാനസം
സുന്ദരമായ് മാറി

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: ഗോപി സുന്ദർ

ഗാനരചന: ദീപക് റാം

ഗായകർ: അഭിജിത് അനിൽകുമാർ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: പർദ്ദ