Malayalam lyrics
ആ.. കണ്ണെല്ലാം അഴകോടെ നിറമേറും എന്നെന്നും ആ... ചിരി നേരും ദീപങ്ങൾ ചൂടേണം എന്നാളും പൂന്തിങ്കൾ മുഖ ബിംബം മൂടേണം ഇനിയെന്നും കണ്ണേ നീ ദേവതയായ് നാടെങ്ങും ആരാധിക്കും ഊരെങ്ങും പുലർക്കാലം പെയ്തു തരും സന്തോഷങ്ങൾ ആ നറുചിരിയുടെ ചിറകില്ലേ തിരുതെരുവുകൾ ഉണരില്ലേ പുതുമുഖപടമണിയുകയല്ലേ വാ ഇനി ശിരസ്സുകൾ ഉയരില്ലേ പല മനസ്സുകൾ നിറയില്ലേ പൊൻ പർദ്ദകൾ അണിയുകയല്ലേ മിഴിയിൽ മുത്തു കനത്ത് നനത്ത് കൊരുക്കും പെണ്ണേ ഇന്നൊത്തിരിയൊത്തിരിയൊത്തിരി നന്മകളേകാം ഇന്നീ ഒറ്റമരത്തെ മുത്തണയിന്നൊരു നേരം ഈ ചുറ്റുവിളക്ക് മനസ്സ് കൊളുത്തിയ വേള ആ.... അലയാടിയ പൂന്തിങ്കൾ തിരശ്ശീലകളാടുമ്പോൾ ഇന്നൊത്തിരി മധുരം നൽകാം ആ..മനമൊന്നു നുറുങ്ങുമ്പോൾ മഴ പോലെ വിതുമുമ്പോൾ ഒരു തെല്ലു തലോടൽ തേടാം രാമനെ പോലൊരാൾ നായകൻ വന്നേറും റാണിയെ പൂനിലാ പല്ലക്കിൽ കൊണ്ടുപോകും ഹേ ശൃംഗാരസുന്ദരി മണി പെണ്ണേ കൺമൂടി മായല്ലേ മുല്ലേ മെല്ലേ എന്തിനു നീ തിരയുന്നത് കണ്ണേ കൺമണിയേ ഒളികണ്ണെറിയല്ലേ മെല്ലെ നീ അമ്പ് തൊടുക്കുകയല്ലേ ഹേ ചെക്കന് മായാലോകം മുന്നിൽ കനവൊരു കതക് തുറക്കുമ്പോലെ നീയേ ഇല്ലേ നിറമെല്ലാം മെല്ലെ ഹാ നറുതിരിയുടെ ചിറക്കില്ലേ തിരു തെരുവുകൾ ഉണരില്ലേ പുതുമുഖപടമണിയുകയല്ലേ കോടി കവചം പോലെ നിൻ്റെ തുണയായെന്നും മൂടുപടമായ് മെയ്യിൽ നീ പർദ്ദ ചൂടിടേണം ദേവനിധി നീയല്ലോ നിൻ്റെ വഴിയിൽ നീളെ മമനാടിൻ വരാഹി ദേവി കാവലായ് വരും നെഞ്ചിലെ പ്രേമവും മൂടിയോ മറപോലെ കണ്ണിലെ കാർമുകിൽ മാറ്റുമോ നിറമോടെ ഓ നിൻ പ്രേമ മോഹത്തിനെന്തു ലാഭം കണ്ണാലെ കാണാതെ നിൽപ്പൂ രൂപം കണ്ണിലൊളിച്ചു കളിക്കും നേരം മിന്നി തെന്നി തെളിയും താരം കണ്ടോ ചേലോടെ മെല്ലെ നോക്കൂ ഓ നിന്നെ കണ്ടു കിനാവ് കൊതിക്കും ഇന്നീ പന്തയമാരു ജയിക്കും ഈ ശുഭനേരം നീ മോഹനമാക്കൂ ആ നറുചിരിയുടെ ചിറകില്ലേ തിരുതെരുവുകൾ ഉണരില്ലേ പുതുമുഖപടമണിയുകയല്ലേ വാ ഇനി ശിരസ്സുകൾ ഉയരില്ലേ പല മനസ്സുകൾ നിറയില്ലേ പൊൻ പർദ്ദകൾ അണിയുകയല്ലേ മിഴിയിൽ മുത്തു കനത്ത് നനത്ത് കൊരുക്കും പെണ്ണേ ഇന്നൊത്തിരിയൊത്തിരിയൊത്തിരി നന്മകളേകാം ഇന്നീ ഒറ്റമരത്തെ മുത്തണയിന്നൊരു നേരം ഈ ചുറ്റുവിളക്ക് മനസ്സ് കൊളുത്തിയ വേള മിഴിയിൽ മുത്തു കനത്ത് നനത്ത് കൊരുക്കും പെണ്ണേ ഇന്നൊത്തിരിയൊത്തിരിയൊത്തിരി നന്മകളേകാം ഇന്നീ ഒറ്റമരത്തെ മുത്തണയിന്നൊരു നേരം ഈ ചുറ്റുവിളക്ക് മനസ്സ് കൊളുത്തിയ വേള ആ.... അലയാടിയ പൂന്തിങ്കൾ തിരശ്ശീലകളാടുമ്പോൾ ഇന്നൊത്തിരി മധുരം നൽകാം ആ..മനമൊന്നു നുറുങ്ങുമ്പോൾ മഴ പോലെ വിതുമ്പുമ്പോൾ ഒരു തെല്ലു തലോടൽ തേടാം
Song video
Song details
വർഷം: 2025
സംഗീതം: ഗോപി സുന്ദർ
ഗാനരചന: ദീപക് റാം
ഗായകർ: കെ കെ നിഷാദ്, ശ്വേത സോമസുന്ദരൻ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: പർദ്ദ
- Singer: കെ കെ നിഷാദ്
- Singer: ശ്വേത സോമസുന്ദരൻ
- Film / album: പർദ്ദ
- Composer: ഗോപി സുന്ദർ
- Lyricist: ദീപക് റാം