Malayalam lyrics
ഹാ..ഹാ.. നീ എൻ്റെ മനസ്സിൽ പാടുമൊരു നിലാ ചില്ലു മഴയായ് ഞാൻ നിൻ്റെ ഉയിരിൽ മുത്തമിടും ഇളംതെന്നൽ അലയായ് ഇതുവരെ അകമേ കരുതിയ പ്രണയം ഇനിയവനറിയാൻ ചിറകണിയേ നനു നനെ നനയും മധുരിത മഴയിൽ ഇരുമനമൊരു മനമായ് മെല്ലെ മെല്ലെ നീ വന്നുവോ പൂം കനവിൽ എന്നുയിരെ നീയല്ലയോ ഒരേ മഞ്ഞായ് ഒരേ പൂവിൽ പതിയെ പെയ്തു നാം മെല്ലെ മെല്ലെ നീ വന്നുവോ പൂം കനവിൽ എന്നുയിരെ നീയല്ലയോ ഒരേ മഞ്ഞായ് ഒരേ പൂവിൽ പതിയെ പെയ്തു നാം നീലാകാശം മഴവിൽ പന്തൽ നമുക്കു മാത്രം നീർത്തുകയായ് കായൽ തീരം തഴുകും തെന്നൽ പ്രണയ ദൂതൊന്നേകുകയായ് ഇന്നുവരെയെൻ രാവിൻ കനവിൻ മിന്നിയതേ ഈ തിങ്കൾ മുഖമോ മതിവരാതെ ഒഴുകാം മെല്ലെ മെല്ലെ നീ വന്നുവോ പൂം കനവിൽ എന്നുയിരെ നീയല്ലയോ ഒരേ മഞ്ഞായ് ഒരേ പൂവിൽ പതിയെ പെയ്തു നാം മെല്ലെ മെല്ലെ നീ വന്നുവോ പൂം കനവിൽ എന്നുയിരെ നീയല്ലയോ ഒരേ മഞ്ഞായ് ഒരേ പൂവിൽ പതിയെ പെയ്തു നാം
Song video
Song details
വർഷം: 2024
സംഗീതം: പ്രിൻസ് ജോർജ്ജ്
ഗാനരചന: മനു മഞ്ജിത്ത്
ഗായകർ: കപിൽ കപിലൻ, നിത്യ മാമ്മൻ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: 1 പ്രിൻസസ്സ് സ്ട്രീറ്റ്
- Singer: കപിൽ കപിലൻ
- Singer: നിത്യ മാമ്മൻ
- Film / album: 1 പ്രിൻസസ്സ് സ്ട്രീറ്റ്
- Composer: പ്രിൻസ് ജോർജ്ജ്
- Lyricist: മനു മഞ്ജിത്ത്