Malayalam lyrics
മനോജ്ഞം മാമകരൂപം മനോജ്ഞം മാമകരൂപം... ശാരദ രാഗ - സുലീലാ രംഗം സുലീലാ രംഗം.. സുലീലാ രംഗം.... ശാരദ രാഗ - സുലീലാ രംഗം പങ്കജം... തങ്കം... മനോജ്ഞം മാമകരൂപം കാലമിതുമാറും ഹേ! കാര്‍മേഘ -വേണീ കഞ്ചദളം വാടും കാന്തിയിതു മായും -ഈ ലോകം മയങ്ങും കാന്തിയിതു - മായും - ബാലേ! കാലമിതു - മാറും - ഭാഗ്യ! കാലമിതു - മാറും വാദമിതുപോരും - ഹേ! വീരാ വേദാന്ത വാദമിതുപോരും - ശൂന്യ! വാദമിതുപോരും - ഹാ! ഹാ! മായമണം വീശും പ്രസൂനങ്ങളില്ലേ..... താവകമോടി - കുറഞ്ഞുതുടങ്ങി തൂമണമോ -ദയനീയമടങ്ങി കാമിനി, മതി! മതി! നിന്‍ സഹവാസം കൈവെടിയും - മധുപാളി കൈവെടിയും - മധുപാളി... പോരും ഉത്സാഹം - രവീന്ദ്രാ ! നീ വിലസാതേ വേനലിലാണ്ട തടാകം പോലെ തടാകം പോലെ! തടാകം പോലെ! വേനലിലാണ്ട തടാകം പോലെ ഹാ വരണ്ടില്ലേ താവകം മേനി - രവീന്ദ്രാ! നീ വിലസാതേ....രവീന്ദ്രാ നീ വിലസാതേ...
Song video
Song details
വർഷം: 1940
സംഗീതം: റ്റി കെ ജയരാമയ്യർ
ഗാനരചന: പുത്തൻകാവ് മാത്തൻ തരകൻ
ഗായകർ: സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, മാവേലിക്കര പൊന്നമ്മ
വിശദവിവരങ്ങൾ: മിഴിനീർ
Album: ജ്ഞാനാംബിക
- Singer: സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ
- Singer: മാവേലിക്കര പൊന്നമ്മ
- Film / album: ജ്ഞാനാംബിക
- Composer: റ്റി കെ ജയരാമയ്യർ
- Lyricist: പുത്തൻകാവ് മാത്തൻ തരകൻ