Malayalam lyrics
ആനത്തലയോളം വെണ്ണതരാമെടാ ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക്.... ആനത്തലയോളം വെണ്ണതരാമെടാ ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക്.... പൈക്കളേ മേയ്കുവാന്‍ പാടത്തയയ്ക്കാം ഞാന്‍ മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്.... പൈക്കളേ മേയ്കുവാന്‍ പാടത്തയയ്ക്കാം ഞാന്‍ മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്.... കിങ്ങിണിമോതിരം തങ്കത്താല്‍ ചാര്‍ത്തിടാം പങ്കജലോചനാ ഓടിവാടാ.... കിങ്ങിണിമോതിരം തങ്കത്താല്‍ ചാര്‍ത്തിടാം പങ്കജലോചനാ ഓടിവാടാ.... പീലിത്തലക്കെട്ടില്‍ പൂമാല ചൂടാം ഞാന്‍ നീലക്കാര്‍വര്‍ണ്ണനെ ഓടിവാടാ.... പീലിത്തലക്കെട്ടില്‍ പൂമാല ചൂടാം ഞാന്‍ നീലക്കാർവർണ്ണനേ ഓടിവാടാ...... അണ്ഡ ചരാചരം കണ്ടു മയങ്ങിനേൻ കൊണ്ടല്‍വര്‍ണ്ണാ നീയും ഓടിവാടാ..... അണ്ഡചരാചരം കണ്ടു മയങ്ങിനേന്‍ കൊണ്ടല്‍വര്‍ണ്ണാ നീയും ഓടിവാടാ.....
Song video
Song details
വർഷം: 1951
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, ആലപ്പുഴ പുഷ്പം
വരികൾ: ശ്രീദേവി, വാരിയത്ത് മാധവൻകുട്ടി, വിജയകൃഷ്ണൻ വി എസ്
Album: ജീവിതനൗക
- Singer: സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ
- Singer: ആലപ്പുഴ പുഷ്പം
- Film / album: ജീവിതനൗക
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്