Malayalam lyrics
മായയല്ലാ മന്ത്രജാലമല്ലാ മനസ്സിന്റെ ചുമരിൽ മന്മഥനെഴുതിയ മായാത്ത രൂപമിതാ ആരിവളാരിവളാരോ ആരോമലാളിവളാരോ രാഗയമുനയിൽ നീന്തി നടക്കും രാജമരാളികയോ രാജമരാളിക പാടിയുണർത്തും താമര മലർമകളോ താമര മലർമകൾ താലോലിക്കും തങ്കക്കിനാവൊളിയോ തങ്കക്കിനാവുകൾ കണ്ടു ചിരിക്കും താരകപ്പെൺകൊടിയോ (മായയല്ലാ...) മാരിവില്ലിൻ മഞ്ചലിൽ വന്നൊരു മാരദൂതികയോ മാരദൂതിക കൈകളിലേന്തും മാണിക്യക്കൊടിയോ മാണിക്ക്യക്കൊടി വീശി വിടർത്തിയ മാതള മലരിതളോ മാതളമലരിൻ മധുപാത്രത്തിലെ മാദകമധുരിമയോ (മായയല്ല..)
Song video
Song details
വർഷം: 1967
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: എം എസ് ബാബുരാജ്, എൽ ആർ ഈശ്വരി
വിശദവിവരങ്ങൾ: വസന്തൻ ഇ ജി
Album: കറുത്ത രാത്രികൾ
- Singer: എം എസ് ബാബുരാജ്
- Singer: എൽ ആർ ഈശ്വരി
- Film / album: കറുത്ത രാത്രികൾ
- Composer: എം എസ് ബാബുരാജ്
- Lyricist: ഓ എൻ വി കുറുപ്പ്