Malayalam lyrics

കണ്ണോടു കണ്ണിൽ കാത്തിരുന്നു പണ്ടേ
കണ്ണാന്തളി പൂക്കളാലേ
നിന്നോട് ചൊല്ലാൻ ഓർത്തിരുന്നതെല്ലാം
പല്ലാങ്കുഴി കൊഞ്ചലായേ
ഇനിയരികെ ഒന്നായിരിക്കാം
ഇലകൊഴിയെ നെഞ്ചോട് ചേർക്കാം
ഓർമ്മതൻ പീലിയിൽ എന്നിളം താളിലായ്
നിലാമഞ്ഞു തുള്ളിയായ് വരും കിരണമേ
കണ്ണോടു കണ്ണിൽ കാത്തിരുന്നു പണ്ടേ
കണ്ണാന്തളി പൂക്കളാലേ
ആറ്റിറമ്പില് കാത്തു നിന്നെ ഞാൻ പൂവരശ്ശ് പോലെ
കന്നുകൊണ്ടൊരു വല ഞൊറിഞ്ഞിട്ടു നോട്ടമെയ്യണ പെണ്ണേ
കണ്ടേ കണ്ണാടി തുണ്ടിൽ
എൻ ജീവനേ നിന്നോമൽ ചന്തം
ഓർമ്മതൻ പീലിയിൽ എന്നിളം താളിലായ്
നിലാമഞ്ഞു തുള്ളിയായ് വരും കിരണമേ
കണ്ണോടു കണ്ണിൽ കാത്തിരുന്നു പണ്ടേ
കണ്ണാന്തളി പൂക്കളാലേ
ആമ്പലക്കുളിരമ്പിളിയില് നീ വരുന്ന കാണാൻ
നെഞ്ചിനുള്ളിലെ പൂവെറിഞ്ഞു നീ എന്നുമെന്റെയാവാൻ
കണ്ണേ കണ്ണാടി മുല്ലേ എൻ ജീവനേ നീ എന്നുമില്ലേ
ഓർമ്മതൻ പീലിയിൽ എന്നിളം താളിലായ്
നിലാ മഞ്ഞു തുള്ളിയായ് വരും കിരണമേ
കണ്ണോടു കണ്ണിൽ കാത്തിരുന്നു പണ്ടേ
കണ്ണാന്തളി പൂക്കളാലേ
നിന്നോട് ചൊല്ലാൻ ഓർത്തിരുന്നതെല്ലാം
പല്ലാങ്കുഴി കൊഞ്ചലായേ
ഇനിയരികെ ഒന്നായിരിക്കാം
ഇലകൊഴിയെ നെഞ്ചോട് ചേർക്കാം
ഓർമ്മതൻ പീലിയിൽ എന്നിളം താളിലായ്
നിലാമഞ്ഞു തുള്ളിയായ് വരും കിരണമേ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: ആനന്ദ് മധുസൂദനൻ

ഗാനരചന: അജീഷ് ദാസൻ

ഗായകർ: മധു ബാലകൃഷ്ണൻ, നാരായണി ഗോപൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: 916 കുഞ്ഞൂട്ടൻ