Malayalam lyrics
ആ...ആ....ആ.... കൊന്നപ്പൂപോലെ മുന്നില്‍ കാറ്റിലാടിയാടി നില്‍ക്കും മേടത്തിന്‍ തങ്കം നീയെന്നോമലാളേ.... കൊന്നപ്പൂപോലെ മുന്നില്‍ കാറ്റിലാടിയാടി നില്‍ക്കും മേടത്തിന്‍ തങ്കം നീയെന്നോമലാളേ.... പ്രാണന്റെ മുത്തേ നിന്‍ ചന്തമുള്ള മുത്തെല്ലാം മനസ്സിന്റെ മേട്ടിലാകെ നീ കുടഞ്ഞില്ലേ... നീ മെല്ലെ കൂട്ടുകൂടാന്‍ കൂടെ വന്നില്ലേ.... കൊന്നപ്പൂപോലെ മുന്നില്‍ കാറ്റിലാടിയാടി നില്‍ക്കും മേടത്തിന്‍ തങ്കം നീയെന്നോമലാളേ.... ജീവിതച്ചില്ല താനേ പൂക്കുന്നേ...ഇന്നെന്‍ പന്തലിച്ച വാടിയില്‍ നീ ചേരുമ്പോള്‍.. (ജീവിതച്ചില്ല...) പുന്നാരച്ചുംബനങ്ങള്‍ പഞ്ചാരക്കൊഞ്ചലോടെ നേദ്യംപോല്‍ തൂകി നീയെന്‍ ചുണ്ടിലാകെ... ആ...ആ....ആ.... കൊന്നപ്പൂപോലെ മുന്നില്‍ കാറ്റിലാടിയാടി നില്‍ക്കും മേടത്തിന്‍ തങ്കം നീയെന്നോമലാളേ.... അമ്മതന്‍ കോവിലില്‍ നീ ചെല്ലുന്നോ...പുത്തന്‍ തൊട്ടിലൊന്നു നീ നടയ്ക്കല്‍ നൽകുന്നോ.... (അമ്മതന്‍....) പുന്നാരക്കുഞ്ഞിനെ നീ സമ്മാനം പോലെ വാങ്ങി ആനന്ദത്തേന്‍ ചൊരിഞ്ഞെന്‍ ജന്മമാകെ.... ആ...ആ....ആ.... (കൊന്നപ്പൂപോലെ മുന്നില്‍...)
Song video
Song details
വർഷം: 2008
സംഗീതം: നടേശ് ശങ്കർ
ഗാനരചന: ശരത് വയലാർ
ഗായകർ: മധു ബാലകൃഷ്ണൻ
രാഗം: മദ്ധ്യമാവതി
ഹിന്ദുസ്ഥാനി രാഗം: മദ്‌ഹ്‌മദ് സാരംഗ്, മാധ്യമദി സാരംഗ്
അഭിനേതാക്കൾ: സുരേഷ് ഗോപി, നെടുമുടി വേണു, സിന്ധു മേനോൻ
വിശദവിവരങ്ങൾ: ആദർശ് കെ ആർ
വിഡിയോ: ഗാനസ്നേഹി
Album: താവളം
- Singer: മധു ബാലകൃഷ്ണൻ
- Film / album: താവളം
- Composer: നടേശ് ശങ്കർ
- Lyricist: ശരത് വയലാർ