Malayalam lyrics

ആനകേറാ മാമലമേല്‍
ആയിരം കാ‍ന്താരി പൂത്തിറങ്ങി..
പുള്ളിക്കല മാനൊരെണ്ണം
തുള്ളിക്കളിക്കണു പൂമുഖത്തു്...
അക്കരെ നിന്നിക്കരെയ്ക്കു നടക്കണോ
നേരം പുലരുമ്പോള്‍ ഓടിയൊളിക്കണോ
മൂത്തുപുളിക്കാത്തൊരന്തിയടിക്കുവാനോ
നരനരച്ചൊരു തലയുമായി
മാനത്തെ അമ്മാവന്‍ വന്നേ....
ആനകേറാ മാമലമേല്‍
ആയിരം കാ‍ന്താരി പൂത്തിറങ്ങി..
പുള്ളിക്കല മാനൊരെണ്ണം
തുള്ളിക്കളിക്കണു പൂമുഖത്തു്...
കുടമുല്ലപ്പൂവിനു പുടമാംഗല്യം
ഇന്നു് തിരുവോണപ്പന്തലില്‍ നാദസ്വരം
ഉണരുന്നു തകിലിന്‍ മേളം
തുടിക്കുന്നു പെണ്ണിന്‍ മനം
മാരന്റെ വിളികേട്ടു നാണിക്കുവാന്‍..
കറകറങ്ങി വരണുണ്ടേ
നുരനുരഞ്ഞു വരണുണ്ടേ
ചെമ്പരുന്തു് വരണുണ്ടേ
പുഴമീന്‍ തേടി...(2)
പൂരപ്പെരുക്കം കേട്ടോ...
കുടമാറ്റച്ചന്തം കണ്ടോ..
ചെമ്പനും കുറുവനും തിരുതയും
കണവയും പുളിയിട്ടും മുളകിട്ടും താ....
ആനകേറാ മാമലമേല്‍
ആയിരം കാ‍ന്താരി പൂത്തിറങ്ങി..
പുള്ളിക്കല മാനൊരെണ്ണം
തുള്ളിക്കളിക്കണു പൂമുഖത്തു്...
അക്കരെ നിന്നിക്കരെയ്ക്കു നടക്കണോ...ഹേയ്
നേരം പുലരുമ്പോള്‍ ഓടിയൊളിക്കണോ
മൂത്തുപുളിക്കാത്തൊരന്തിയടിക്കുവാനോ
നരനരച്ചൊരു തലയുമായി
മാനത്തെ അമ്മാവന്‍....
നരനരച്ചൊരു തലയുമായി
മാനത്തെ അമ്മാവന്‍....വന്നേ...

Song details

വർഷം: 2008

സംഗീതം: നടേശ്‌ ശങ്കർ

ഗാനരചന: ശരത്‌ വയലാർ

ഗായകർ: ഫ്രാങ്കോ സൈമൺ നീലങ്കാവിൽ, നടേശ്‌ ശങ്കർ, റിബു

വരികൾ: കല്യാണി

Album: താവളം