Malayalam lyrics

വെള്ളിക്കൊലുസ്സുമായ് എൻ‌ജീവനില്‍
തുള്ളിത്തുള്ളിച്ചേരും കുഞ്ഞു വാവേ...
വെള്ളിക്കൊലുസ്സുമായ് എൻ‌ജീവനില്‍
തുള്ളിത്തുള്ളിച്ചേരും കുഞ്ഞു വാവേ...
പകലൊന്നു മായുമീ യാത്രയില്‍
കരളൊന്നു വിങ്ങുമീ രാത്രിയില്‍
ഇല്ലൊന്നുമീ അച്ഛനേകുവാന്‍...
മിഴിനീരിന്‍ മഴയല്ലാതൊന്നുമൊന്നും...
വെള്ളിക്കൊലുസ്സുമായ് എൻ‌ജീവനില്‍
തുള്ളിത്തുള്ളിച്ചേരും കുഞ്ഞു വാവേ...
വിണ്ണിന്‍ മരങ്ങളും മണ്ണിന്‍ നിറങ്ങളും
സ്നേഹമായ് മാറണേ നിന്നില്‍...
(വിണ്ണിന്‍ മരങ്ങളും...)
കണ്ണിനു വിരുന്നുമായ് ഉണരൂ പതിവായ്‌
കാതിനു മരന്ദമായ് ഒഴുകേണമെന്നുമേ
കുയിലുകളും കുരുവികളും അരികിലരികിലണയാന്‍
വെള്ളിക്കൊലുസ്സുമായ് എൻ‌ജീവനില്‍
തുള്ളിത്തുള്ളിച്ചേരും കുഞ്ഞു വാവേ...
നേരിന്‍ സ്വരങ്ങളോ ഉള്ളില്‍ മുഴങ്ങി നിന്‍
പുണ്യമായ് തീരണേ നാവില്‍.....
(നേരിന്‍ സ്വരങ്ങളോ...)
അക്ഷരസുഗന്ധമോ അറിവായ്‌ വരണേ
നെഞ്ചകമുരുക്കി നീ തപസ്സോടെ നില്‍ക്കണേ
ഉലകിതിലെ തിരുമധുരം
നിറയെ നിറയെ നുകരാന്‍..
വെള്ളിക്കൊലുസ്സുമായ് എൻ‌ജീവനില്‍
തുള്ളിത്തുള്ളിച്ചേരും കുഞ്ഞു വാവേ...
പകലൊന്നു മായുമീ യാത്രയില്‍
കരളൊന്നു വിങ്ങുമീ രാത്രിയില്‍
ഇല്ലൊന്നുമീ അച്ഛനേകുവാന്‍...
മിഴിനീരിന്‍ മഴയല്ലാതൊന്നുമൊന്നും...

Song details

വർഷം: 2008

സംഗീതം: നടേശ്‌ ശങ്കർ

ഗാനരചന: ശരത്‌ വയലാർ

ഗായകർ: എം ജി ശ്രീകുമാർ

വരികൾ: കല്യാണി

Album: താവളം