Malayalam lyrics
ആകാശത്തുണ്ടിനെ എവിടെയാണോ തൊടുന്നതീ നീണ്ട പാതകൾ ആകാശത്തുണ്ടിനെ എവിടെയാണോ തൊടുന്നതീ നീണ്ട പാതകൾ അറിഞ്ഞതില്ല അറിയുന്നില്ല നിയതി തൻ നിസംഗഭാവപൊരുളുകൾ പിന്നിട്ട വഴികളിൽ കാതോർത്ത ശ്രുതികളിൽ നനവാർന്ന സ്മൃതികളിൽ തിരയുന്നു ജീവിതമെന്ന മിഥ്യ അതിനുള്ള യാത്രയിൽ പാഠങ്ങൾ തന്നു നീ സ്നേഹത്തിൻ അദ്ധ്യായം അടർത്തി നീക്കി ആകാശത്തുണ്ടിനെ എവിടെയാണോ തൊടുന്നതീ നീണ്ട പാതകൾ ആകാശത്തുണ്ടിനെ എവിടെയാണോ തൊടുന്നതീ നീണ്ട പാതകൾ ഇരുളുന്നു മാനം ചിറകറ്റ പക്ഷി മുറിവല്ല വേദന ഇതിനിട്ട വിധിയുടെ അലിവിൻ ശൂന്യതയീ നൊമ്പരം ഇനിയും ഞാൻ തേങ്ങും ഉള്ളിനു പകരാൻ അതല്ലാതെ മറ്റൊന്നുമില്ല നീട്ടാൻ ആകാശത്തുണ്ടിനെ എവിടെയാണോ തൊടുന്നതീ നീണ്ട പാതകൾ ആകാശത്തുണ്ടിനെ എവിടെയാണോ തൊടുന്നതീ നീണ്ട പാതകൾ
Song video
Song details
വർഷം: 2025
സംഗീതം: റാലി രാജൻ
ഗാനരചന: ചന്ദു നായർ
ഗായകർ: മധു ബാലകൃഷ്ണൻ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: 4 സീസൺസ്
- Singer: മധു ബാലകൃഷ്ണൻ
- Film / album: 4 സീസൺസ്
- Composer: റാലി രാജൻ
- Lyricist: ചന്ദു നായർ