Malayalam lyrics
കല്യാണ രാത്രിയില്‍ കള്ളികള്‍ തോഴിമാര്‍ നുള്ളി - പലതും ചൊല്ലി - പിന്നെ മെല്ലെ മെല്ലെ മണിയറയില്‍ തള്ളി .... (കല്യാണ ) കാണാതിരിക്കുവാന്‍ ഞാന്‍ കൊതിച്ചു - പിന്നെ കതകിന്റെ പിന്നില്‍ പോയ് ഞാനൊളിച്ചു (കാണാതിരിക്കുവാന്‍ ) കല്യാണ പിറ്റേന്ന് കാണാതിരുന്നപ്പോള്‍ നീറി കല്യാണ പിറ്റേന്ന് കാണാതിരുന്നപ്പോള്‍ നീറി - ഖല്ബ് നീറി ഞാനോ സ്നേഹം കൊണ്ടാളാകെ മാറി ഞാനോ സ്നേഹം കൊണ്ടാളാകെ മാറി (കല്യാണ ) അനുരാഗ പൂമരം തളിരണിഞ്ഞു - അതില്‍ ആശ തന്‍ പൂക്കാലം പൂചൊരിഞ്ഞു (അനുരാഗ ) കനിയൊന്നു കാണുവാന്‍ കായൊന്ന് കാണുവാന്‍ മോഹം കനിയൊന്നു കാണുവാന്‍ കായൊന്ന് കാണുവാന്‍ മോഹം - വല്ലാത്ത ദാഹം ആരും കാണാത്ത കണ്മണിയേ വായോ ആരും കാണാത്ത കണ്മണിയേ വായോ ..... (കല്യാണ)
Song video
Song details
വർഷം: 1964
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി ലീല
വിശദവിവരങ്ങൾ: വാമദേവൻ
വിഡിയോ: കല്യാണി
Album: കുട്ടിക്കുപ്പായം
- Singer: പി ലീല
- Film / album: കുട്ടിക്കുപ്പായം
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ