Malayalam lyrics

ഇതളേ പൊന്നിതളേ
ഇനിയീ പൂമടിയിൽ
പുലരി താരകമായ്
പൂത്തുണരാല്ലോ
മഴയേ മഞ്ഞലയേ
കുളിരിന്നുമ്മയുമായ്
കനവിന്നീ വഴിയിൽ
കാത്തു നിൽക്കാമോ
മുകിലൊരു വാർമഴവിൽ
മെനയുകയായരികെ
വിരിയുകയായിതാ കിനാ പൂനിലാ
കളിമൊഴി ചൊല്ലുകയായ്
കിളികൾ കൊഞ്ചലുകൾ
ചിരി ചൊരിയുന്നിതാ വെയിൽ ചില്ലലായ്
കയ്യിൽ വന്ന കൺമണി പൂവേ
മെയ്യിൽ ചാഞ്ഞ പൊൻമണി കുഞ്ഞേ
കയ്യിൽ വന്ന കൺമണി പൂവേ
മെയ്യിൽ ചാഞ്ഞ പൊൻമണി കുഞ്ഞേ
ഇതളേ പൊന്നി തളേ
ഇനിയീ പൂമടിയിൽ
പുലരി താരകമായ്
പൂത്തുണരാല്ലോ
ഉയിരിലൊരീണം അറിയുകയോ
കുറുമൊഴിയുള്ളിൽ മധുകണമോ
പുതിയൊരു നിറമോലുന്നോ
ഉലകിത് നീയാകുന്നോ
മുകിലൊരു വാർമഴവിൽ
മെനയുകയായരികെ
വിരിയുകയായിതാ കിനാ പൂനിലാ
കളിമൊഴി ചൊല്ലുകയായ്
കിളികൾ കൊഞ്ചലുകൾ
ചിരി ചൊരിയുന്നിതാ വെയിൽ ചില്ലലായ്
കയ്യിൽ വന്ന കൺമണി പൂവേ
മെയ്യിൽ ചാഞ്ഞ പൊൻമണി കുഞ്ഞേ
കയ്യിൽ വന്ന കൺമണി പൂവേ
മെയ്യിൽ ചാഞ്ഞ പൊൻമണി കുഞ്ഞേ
ഇതളേ പൊന്നി തളേ
ഇനിയീ പൂമടിയിൽ
പുലരി താരകമായ്
പൂത്തുണരാല്ലോ
ദിനമൊരു പൂവിലായ് ഉണരുകയോ
നിനവതിലെന്നും ഒരു ചിരിയോ
ഹൃദയമൊരൂഞ്ഞാലാകും
ഉയിരതിലൊന്നായാടും
മെനയുകയായരികെ
വിരിയുകയായിതാ കിനാ പൂനിലാ
കളിമൊഴി ചൊല്ലുകയായ്
കിളികൾ കൊഞ്ചലുകൾ
ചിരി ചൊരിയുന്നിതാ വെയിൽ ചില്ലലായ്
ഇതളേ പൊന്നി തളേ
ഇനിയീ പൂമടിയിൽ
പുലരി താരകമായ്
പൂത്തുണരാല്ലോ
മഴയേ മഞ്ഞലയേ
കുളിരിന്നുമ്മയുമായ്
കനവിന്നീ വഴിയിൽ
കാത്തു നിൽക്കാമോ
മുകിലൊരു വാർമഴവിൽ
മെനയുകയായരികെ
വിരിയുകയായിതാ കിനാ പൂനിലാ
കളിമൊഴി ചൊല്ലുകയായ്
കിളികൾ കൊഞ്ചലുകൾ
ചിരി ചൊരിയുന്നിതാ വെയിൽ ചില്ലലായ്
കയ്യിൽ വന്ന കൺമണി പൂവേ
മെയ്യിൽ ചാഞ്ഞ പൊൻമണി കുഞ്ഞേ
കയ്യിൽ വന്ന കൺമണി പൂവേ
മെയ്യിൽ ചാഞ്ഞ പൊൻമണി കുഞ്ഞേ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: ഗോപി സുന്ദർ

ഗാനരചന: നിധീഷ് നടേരി

ഗായകർ: ലീല ജോസഫ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: അം അഃ