Malayalam lyrics

ആരീരോ ആരിരോ ആരാരിരോ
ആരീരോ ആരിരോ ആരാരിരോ..
ആരോരും കേറിടാത്തൊരു ചില്ലയിൽ
ശ്വാസങ്ങൾ കൊണ്ടു മേഞ്ഞൊരു കൂടിതാ
ഇരുളിൽ വന്ന പുലരി നീയേ കണ്മണീ..
മൊഴികളാണോ നിന്നിൽ പൂക്കും പുഞ്ചിരി?
അരിയ വെണ്മലരായ്.. നീ വിടർന്നിടണേ..
ഇലയിതൂർന്നിടിലും.. വാടാതേ..
ആരോരും.. കാണാതേ..
പോരൂ കണ്മണീ..
ആരോരും കേറിടാത്തൊരു ചില്ലയിൽ
ശ്വാസങ്ങൾ കൊണ്ടു മേഞ്ഞൊരു കൂടിതാ
ആരീരോ ആരിരോ ആരാരിരോ
ആരീരോ ആരിരോ ആരാരിരോ..
പേരറിയാ പൂവിന് പേരു തേടി ഞാൻ
പാഴ്സ്മരണകൾ മൂടുമെൻ ആത്മാവിതിൽ
ഇടറിവീഴാതിനിയുമിതിലേ പോകാനായ്..
നിറയുമഴലിൻ മിഴിയിൽ നീയാം പൊൻനാളം മതി
ആരോരും കേറിടാത്തൊരു ചില്ലയിൽ
ശ്വാസങ്ങൾ കൊണ്ടു മേഞ്ഞൊരു കൂടിതാ
ഇരുളിൽ വന്ന പുലരി നീയേ കണ്മണീ..
മൊഴികളാണോ നിന്നിൽ പൂക്കും പുഞ്ചിരി?
അരിയ വെണ്മലരായ്.. നീ വിടർന്നിടണേ..
ഇലയിതൂർന്നിടിലും.. വാടാതേ..
ആരോരും.. കാണാതേ..
പോരൂ കണ്മണീ..
ആരീരോ ആരിരോ ആരാരിരോ
ആരീരോ ആരിരോ ആരാരിരോ..

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: ഗോപി സുന്ദർ

ഗാനരചന: റഫീഖ് അഹമ്മദ്

ഗായകർ: സീബ ടോമ്മി

വിശദവിവരങ്ങൾ: അജയ് മേനോൻ

Album: അം അഃ