Malayalam lyrics

പ്രണയത്തിൻ നഗരത്തിൽ നാം
ഒരുപോലൊഴുകുകയായ്
അതിലോരോ വഴിയും തെരുവും
മഴയിൽ കുതിരുകയായ്
ഹൃദയത്തിൻ ചിറകെല്ലാം
നിവരുന്നു വിടരുന്നു
അതിലോലം തൂവൽ വീശി
അരികിൽ നീ അണയുമ്പോൾ
വെയിലും വെണ്ണിലാവായി
മറയുമ്പോൾ പിടയും ഞാൻ
കരയും സാഗരം ഓമലേ
പ്രണയത്തിൻ നഗരത്തിൽ നാം
ഒരുപോലൊഴുകുകയായ്
രത്നം വിളയും ഖനികൾ ചൂഴും സ്വപ്നദ്വീപുകളിൽ
ഓ പുക പോലുയരും പൊടിമഞ്ഞലയിൽ തെന്നിപ്പോകാൻ വാ
ഓ.. പൂവാകെ ജ്വലിക്കും ഈ ഏപ്രിൽ സായാഹ്നം
പൂമെത്ത വിരിപ്പൂ...
കൺപീലിയിൽ നിന്നെ ചൂടുവാനല്ലോ
നിശ നീളവേ നിദ്രാഹീനനായി ഞാൻ
കൂന്തൽ തഴുകാനിതാ ചെല്ലക്കാറ്റായി ഞാൻ
നിൻ മാലയായ് മാറിൽ ഞാൻ
പ്രേമാഗ്നിയായ് നിൻ്റെ കൺകളിൽ
പെയ്യും നീരാഴിയായ്..ഹോ..
മോക്ഷത്തിങ്കൽ നൃത്തം വെയ്കും കണ്ണാടിക്കടലിൽ
ഓ തമ്മിൽ തമ്മിൽ ചേർന്നു നീന്താം മുങ്ങിത്താഴ്ന്നലയാം
ഓ മോഹങ്ങൾ തളിക്കും അനുരാഗപ്പൂവാസം
നിൻ മെയ്യിൽ ശ്വസിപ്പൂ...
പൊൻതൂവലായ് നിന്നെ തൊട്ടുഴിഞ്ഞീടാം
കൊതിയോടെ ഞാനിന്നും തേടി വന്നിതാ
കാതിൽ മൂളാമിനി സ്നേഹഗാനാഞ്ജലി
വിങ്ങും തേൻകൂടുകൾ തന്നു നീ
സാരംഗിയായ് നിൻ്റെ കൈവിരൽ
തുമ്പിൽ രാഗാർദ്രമായ്....
ആ...ആ..
ഹൃദയത്തിൻ ചിറകെല്ലാം
നിവരുന്നു വിടരുന്നു
അതിലോലം തൂവൽ വീശി
അരികിൽ നീ അണയുമ്പോൾ
വെയിലും വെണ്ണിലാവായി
മറയുമ്പോൾ പിടയും ഞാൻ
കരയും സാഗരം ഓമലേ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: അരുൺ സിദ്ധാർഥ്

ഗാനരചന: റഫീഖ് അഹമ്മദ്

ഗായകർ: Srejith Pillai, സബാൻ സാം, ഇന്ദു എസ് നായർ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ചെറുക്കനും പെണ്ണും