Malayalam lyrics

ഇനി സൂര്യാസ്തമയം
വിടവാങ്ങാൻ സമയം
അഴിയുന്നൂ ചമയം
ഇടറുന്നൂ ഹൃദയം
ഇനി യാത്ര തനിയേ
ഇതു യാത്രാ മൊഴിയേ
നിറയാതെ മിഴിയേ
കരയാതെ മനമേ
അവസാനമായ് ഒരു നോക്കിനോ
വിടവാക്കിനോ കഴിയാതെ പോയ്
ഇനി യാത്ര തനിയേ
ഇതു യാത്രാ മൊഴിയേ
നിറയാതെ മിഴിയേ
കരയാതെ മനമേ
മകളാമിവൾ പകരുന്നൊരീ
മൃദുചുംബനം അറിയാതെ പോയ്
ഇനി യാത്ര തനിയേ
ഇതു യാത്രാ മൊഴിയേ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: ഗോപി സുന്ദർ

ഗാനരചന: കവിപ്രസാദ്‌ ഗോപിനാഥ്

വിശദവിവരങ്ങൾ: കവിപ്രസാദ്‌ ഗോപിനാഥ്

Album: അം അഃ