Malayalam lyrics
ആരു നീ - ആരു നീ - അതിഥീ - നവാതിഥീ ഹൃദയവീണതന്‍ മൃദുലതന്ത്രിയില്‍ മധുരം നീ നിന്‍ സ്വരമെഴുതീ- കദനവേനലില്‍ വാടിയ പൂവില്‍ മകരനിലാവിന്‍ ചിരിയെഴുതീ (ഹൃദയവീണതന്‍) എരിഞ്ഞു തീര്‍ന്ന കിനാവിന്‍ ചിതയില്‍ എന്തിനു ചന്ദന ലത നട്ടൂ കരഞ്ഞുണങ്ങിയ കണ്ണില്‍ ദയയുടെ കനകതരംഗ പ്രഭ ചൊരിഞ്ഞു ആരു നീ - ആരു നീ - അതിഥീ - നവാതിഥീ ഹൃദയവീണതന്‍ മൃദുലതന്ത്രിയില്‍ മധുരം നീ നിന്‍ സ്വരമെഴുതീ- ചുടുനെടുവീര്‍പ്പില്‍ നീറിയ ചുണ്ടില്‍ ചുംബന മധുര തേന്‍ തൂവി ആലിലപോലെ വിറയ്ക്കും മെയ്യില്‍ ആലിംഗനലയ സുഖമരുളി ആരു നീ - ആരു നീ - അതിഥീ - നവാതിഥീ ഹൃദയവീണതന്‍ മൃദുലതന്ത്രിയില്‍ മധുരം നീ നിന്‍ സ്വരമെഴുതീ-
Song video
Song details
വർഷം: 1973
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
രാഗം: ഗൌരിമനോഹരി
വിശദവിവരങ്ങൾ: ranjith2112
വിഡിയോ: രാല രാജൻ
Album: ഇതു മനുഷ്യനോ
- Singer: കെ ജെ യേശുദാസ്
- Film / album: ഇതു മനുഷ്യനോ
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി