Malayalam lyrics
ധും താനാ ധും തനന ധും ധും...... എവിടെയാ പ്രകാശം അറിയാ പാത നീളെ ഇരുൾ പരന്നൊരു നേരം മനം തളർന്നൊരു യാനം നിഴലാകുമാ ചോദ്യമോ പൊഴിഞ്ഞിടാ മഴമേഘമായ് ധും താനാ ധും തനന ധും ധും.... അഴൽ തൊടും ഈ പരീക്ഷയിൽ സ്വയം കെടുന്നൂ പ്രതീക്ഷകൾ അകം പുറം തരം തിരിഞ്ഞിടാ ഇടം വലം മിഴി തിരഞ്ഞു പോയ് തെളിയാ നേരു തേടി കാലമാകും തേരിലേറവേ നാലുപാടു വഴി അലയും കാറ്റേ മുന്നിലേക്ക് വഴി കാട്ടാമോ രാവു വന്നു മറഞൊറിയും വാനിൽ താരകങ്ങൾ തിരിനീട്ടാമോ കൂത്തിലും പാട്ടിലും കൂടി എത്തുമോ നാളെ പൊരുൾ നിലാവു പോൽ കാണുവാൻ ധും താനാ ധും തനന ധും ധും.... എവിടെയാ പ്രകാശം അറിയാ പാത നീളെ ഇരുൾ പരന്നൊരു നേരം മനം തളർന്നൊരു യാനം നിഴലാകുമാ ചോദ്യമോ പൊഴിഞ്ഞിടാ മഴമേഘമായ് ധും താനാ ധും തനന ധും ധും....
Song video
Song details
വർഷം: 2025
സംഗീതം: ബിജിബാൽ മണിയിൽ
ഗാനരചന: മനു മഞ്ജിത്ത്
ഗായകർ: രഞ്ജിത്ത് ജയരാമൻ, കോറസ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ആഭ്യന്തര കുറ്റവാളി
- Singer: രഞ്ജിത്ത് ജയരാമൻ
- Singer: കോറസ്
- Film / album: ആഭ്യന്തര കുറ്റവാളി
- Composer: ബിജിബാൽ മണിയിൽ
- Lyricist: മനു മഞ്ജിത്ത്