Malayalam lyrics
അഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ ആശ്രമവാതിലിൽ വന്നു? പോയ കാലത്തിൻ ഹോമകുണ്ഠങ്ങളിൽ നീയെന്തിനെന്നെ എറിഞ്ഞു വീണ്ടും നീയെന്തിനെന്നെ എറിഞ്ഞു....? (അഗ്നി) ശാപം കൊണ്ടൊരു ശിലയായ് മാറിയ പ്രേമവിയോഗിനിയല്ലോ ഞാനൊരു പ്രേമവിയോഗിനിയല്ലോ....ശാപം..(2) അന്ധകാരത്തിൽ അഹല്യയെ പോലെ(2) ആയിരം രാവുകൾ ഉറങ്ങി ഞാൻ(2) (അഗ്നി) എകാന്ത നിദ്രയിൽ നിന്നൊരു രാത്രിയിൽ എന്തിനുണർത്തി ദേവൻ? എന്നെ എന്തിനുണർത്തി ദേവൻ? എകാന്ത(2) ശപിയ്ക്കൂ... ശപിയ്കൂ... ശപിയ്ക്കു ശപിയ്ക്കു വീണ്ടുമെനിയ്ക്കൊരു(2) ശിലയായ് തീരുവാൻ മോഹം......(2)
Song video
Song details
വർഷം: 1967
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
അഭിനേതാക്കൾ: ടി കെ ബാലചന്ദ്രൻ, ഷീല
വരികൾ: ശ്രീദേവി, സൂസി
Album: അഗ്നിപുത്രി
- Singer: പി സുശീല
- Film / album: അഗ്നിപുത്രി
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ
- Actor: ടി കെ ബാലചന്ദ്രൻ
- Actor: ഷീല