Malayalam lyrics

ആകാശത്തിലെ നന്ദിനിപ്പശുവിനു
അകിടുനിറയെ പാല് (2)
കറന്നാലും തീരൂല്ല കുടിച്ചാലും തീരൂല്ല
കന്നിനിലാപ്പാല്
പച്ചക്കല്‍മല പവിഴക്കല്‍മല
പിച്ചിപ്പൂമലയോരത്ത്
പാല്‍ക്കുടവും കൊണ്ടോടി നടക്കും
പൂത്തിരുവാതിരപ്പെണ്ണ് ഒരു
പൂത്തിരുവാതിരപ്പെണ്ണ്
പാവക്കുഞ്ഞിനു കൊടുക്കാനിത്തിരി
പാല്‍തരുമോ പെണ്ണേ പാല്‍തരുമോ?
പാവക്കുഞ്ഞിനു ചൂടാനൊരുപിടി
പൂതരുമോ പെണ്ണ് പൂതരുമോ?

Song video

Watch on YouTube

Song details

വർഷം: 1967

സംഗീതം: എം എസ്‌ ബാബുരാജ്‌

ഗാനരചന: വയലാർ രാമവർമ്മ

ഗായകർ: പി സുശീല

അഭിനേതാക്കൾ: ഷീല, അടൂർ ഭാസി, ബേബി ഉഷ

വിശദവിവരങ്ങൾ: nishodkp

വിഡിയോ: കല്യാണി

Album: അഗ്നിപുത്രി