Malayalam lyrics
ചിത്രശലഭമെ ചിത്രശലഭമെ എത്രരാത്രികള്‍ ഉറക്കമൊഴിച്ചു ഞാന്‍ ഉറക്കമൊഴിച്ചുഞാന്‍ ഈ വസന്തമെടുത്തു വിതറിയ പൂവിന്‍ ഹൃദയമിതാ വീണമീട്ടും മധുപനു നീട്ടിയ പാനപാത്രമിതാ മധുപാനപാത്രമിതാ.... നീയൊരിക്കല്‍ വിരുന്നിനുവന്നൊരു നീലപ്പൂങ്കാവില്‍ ഞാനുറങ്ങും വള്ളിക്കുടിലിന്‍ വാതില്‍ തുറന്നാട്ടേ ഈ വിരിച്ച കിടക്കയിലിത്തിരിനേരമിരുന്നാട്ടെ ഈ മാതളപ്പൂ നല്‍കും പൂമ്പൊടി വാരിയണിഞ്ഞാട്ടെ ആഹഹ.....
Song details
വർഷം: 1967
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എൽ ആർ ഈശ്വരി
വരികൾ: ശ്രീദേവി
Album: അരക്കില്ലം
- Singer: എൽ ആർ ഈശ്വരി
- Film / album: അരക്കില്ലം
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ