Malayalam lyrics
ആദ്യ ചുംബനത്തിൽ എന്റെ അമൃത ചുംബനത്തിൽ.... ഒഴുകി ആത്മാവിൽ ദിവ്യ പ്രേമ സംഗീതം.... പതസ പത ഗിരിസാ...........അ അ അ ആ ..... സാരിപ സാരി ധ പ മാ ....അ അ അ ആ ..... ഗാമാധാനി നീ നീ ഥാപാ റീ മ മ മ ഗാ .... ആദ്യ ചുംബനത്തിൽ എന്റെ അമൃത ചുംബനത്തിൽ.... ഒഴുകി ആത്മാവിൽ ദിവ്യ പ്രേമ സംഗീതം.... പല്ലവി ഞാനായ് സഖീ അനുപല്ലവി നീ കാമിനീ രണ്ടു ഹൃദയ സ്പന്ദനം നവ താളമായ ഗീതിയിൽ പുതിയ രാഗം ഭാവ ലയങ്ങൾ പുളകമായീ ജീവനിൽ.. മാദകരമൊരു മധുരിമ തൻ മധു ലഹരിയിൽ മുഴുകിടാം.. ആ .... ആ ....ആ ....ആ ....ആ ....ആ ....ആ .... ആദ്യ ചുംബനത്തിൽ എന്റെ അമൃത ചുംബനത്തിൽ.... ഒഴുകി ആത്മാവിൽ ദിവ്യ പ്രേമ സംഗീതം.... കാലവീഥിയിൽ പൂത്തു നിന്നൊരു സ്വപ്ന തെരുവിന് ഛായയിൽ നീലവാനിൽ നിന്നിറങ്ങിയ ദേവ നന്ദന ശാരികാ ഇണയുമൊത്തു കൂടുകൂട്ടി നവ്യ പ്രണയ ശാഖയിൽ മൃദു പവനനിൽ ഒഴുകുന്നു അവരുടെ സ്വര സംഗീതം.... ആദ്യ ചുംബനത്തിൽ എന്റെ അമൃത ചുംബനത്തിൽ.... ഒഴുകി ആത്മാവിൽ ദിവ്യ പ്രേമ സംഗീതം....
Song video
Song details
വർഷം: 1984
സംഗീതം: കണ്ണൂർ രാജൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ജെ യേശുദാസ്, എസ് ജാനകി
വിശദവിവരങ്ങൾ: ശ്രീജു
വിഡിയോ: കല്യാണി
Album: സ്വന്തം ശാരിക
- Singer: കെ ജെ യേശുദാസ്
- Singer: എസ് ജാനകി
- Film / album: സ്വന്തം ശാരിക
- Composer: കണ്ണൂർ രാജൻ
- Lyricist: പി ഭാസ്കരൻ