Malayalam lyrics

ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിൻ ഭാഷ
അർത്ഥം അനർത്ഥമായ് കാണാതിരുന്നാൽ
അക്ഷരതെറ്റു വരുത്താതിരുന്നാൽ
മഹാകാവ്യം ദാമ്പത്യം ഒരു മഹാകാവ്യം [ഹൃദയം]
പതറാതെ പാടിയ നാവുകളുണ്ടോ
ഇടറാതെ ആടിയ പാദങ്ങളുണ്ടോ
തെറ്റും രാഗം പിഴക്കും താളം (2)
തിരുത്തലിലൂടെ ഉണരും പ്രവാഹം
ഈ ജീവ ഗാനപ്രവാഹം [ഹൃദയം]
തെളിയാത്ത ബന്ധത്തിൻ ചിത്രങ്ങൾ വീണ്ടും
സഹനവർണ്ണങ്ങളാൽ എഴുതണം നമ്മൾ
വർഷംകൊണ്ടും വസന്തംകൊണ്ടും (2)
വേനലിൽ പാപം കഴുകുന്നു കാലം
ആ പരബ്രഹ്മമാം കാലം [ഹൃദയം ]

Song video

Watch on YouTube

Song details

Music: ശ്യാം

Raaga: ശിവരഞ്ജിനി

Film/album: അക്ഷരത്തെറ്റ്