Malayalam lyrics

ചേർത്തലയിൽ..... പണ്ടൊരിക്കൽ..... പൂരം കാണാൻ പോയീ
ആ ഗാ‍നത്തിന്റെ.... കാറ്റിൽ ഞാനും..... വെണ്മണിയായ് മാറീ...
ചേർത്തലയിൽ പണ്ടൊരിക്കൽ പൂരം കാണാൻ പോയീ
ഗാ‍നത്തിന്റെ കാറ്റിൽ ഞാനും വെണ്മണിയായ് മാറീ...
(ചേർത്തലയിൽ പണ്ടൊരിക്കൽ.....)
അർദ്ധരാത്രിയിൽ ആനക്കൊട്ടിലിൽ ആട്ടം കാണാൻപോയീ....
അർദ്ധരാത്രിയിൽ ആനക്കൊട്ടിലിൽ ആട്ടം കാണാൻപോയീ
അരയന്നത്തിനെ മാറിൽചേർക്കും ദമയന്തിയെ കണ്ടേൻ
പിന്നെയെന്നും കനവിൽ വന്ന ദമയന്തി നീയല്ലേ
നിന്റെ ചേല കട്ടെടുത്തു കടന്ന നളൻ ഞാനും..
ചേർത്തലയിൽ പണ്ടൊരിക്കൽ പൂരം കാണാൻ പോയീ
ഗാ‍നത്തിന്റെ കാറ്റിൽ ഞാനും വെണ്മണിയായ് മാറീ...
അടുത്തകൊല്ലം അമ്പലപ്പുഴവേല കാണാൻ പോയീ...
അടുത്തകൊല്ലം അമ്പലപ്പുഴവേല കാണാൻ പോയീ
പലനിറത്തിൽ പൂക്കളതിൽ പാരിജാതം കണ്ടേൻ
പിന്നെയെന്നുമെന്നിൽ പൂത്ത നറുമണം നീയല്ലേ
നിന്നിതളിൽ മുത്തമേകാൻ വന്നവനീ ഭ്രാന്തൻ...
ചേർത്തലയിൽ പണ്ടൊരിക്കൽ പൂരം കാണാൻ പോയീ
ഗാ‍നത്തിന്റെ കാറ്റിൽ ഞാനും വെണ്മണിയായ് മാറീ...
(ചേർത്തലയിൽ പണ്ടൊരിക്കൽ.......)

Song details

വർഷം: 1978

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: കെ ജെ യേശുദാസ്

വരികൾ: ജയലക്ഷ്മി രവി

Album: അഷ്ടമുടിക്കായൽ