Malayalam lyrics
ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളെ പ്രാകൃതയുഗമുഖച്ഛായകളെ തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ തിരകളും നിങ്ങളും ഒരുപോലെ ആകാശഗോപുരത്തിൻ മുകളിലുദിച്ചോ- രാദിത്യബിംബമിതാ കടലിൽ മുങ്ങീ ആയിരം ഉറുമികളൂരി വീശി അംബരപ്പടവിനു മതിലുകെട്ടീ പകൽവാണപ്പെരുമാളിൻ രാജ്യഭാരം വെറും പതിനഞ്ചു നാഴിക മാത്രം വാഹിനീതടങ്ങളിൽ അർദ്ധനഗ്നാംഗിയായ് മോഹിനിയാട്ടമാടും ചന്ദ്രലേഖേ അംഗലാവണ്യത്തിന്നമൃതു നീട്ടി അഷ്ടദിക്പാലകർ മതിമയക്കീ പളുങ്കുമണ്ഡപത്തിൽ നിന്റെ നൃത്തം വെറും പതിനഞ്ചു നാഴിക മാത്രം.
Song video
Song details
വർഷം: 1972
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: പ്രേം നസീർ
വിശദവിവരങ്ങൾ: അഡ്മിൻ
വിഡിയോ: ഗാനസ്നേഹി
Album: ബ്രഹ്മചാരി
- Singer: കെ ജെ യേശുദാസ്
- Film / album: ബ്രഹ്മചാരി
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: വയലാർ രാമവർമ്മ