Malayalam lyrics

br>
ചിരിക്കുന്നതെപ്പോൾ....നീ കരയുന്നതെപ്പോൾ....

ചിരിക്കുടുക്കേ എന്റെ രസക്കുടുക്കേ...

ഉറങ്ങുന്നതെപ്പോൾ....നിൻ മനസ്സിലെ

കളിത്തത്ത ഉണരുന്നതെപ്പോൾ...

എൻ പരിഭവക്കുടുക്കേ....

(ചിരിക്കുന്നതെപ്പോൾ....)

കനിഞ്ഞാൽ നീ പാൽ‌പ്പായസപ്പാത്രം

നിറഞ്ഞാൽ കവിയുന്നൊരനുരാഗപ്പാത്രം

(കനിഞ്ഞാൽ.....)

പിണങ്ങിയാലോമന ചുരികതൻ കളരി

പയറ്റുകൊണ്ടോടുമെൻ പ്രേമമാം കുസൃതി

തന്താന താനനതാന തനതാന താനനനന

ചിരിക്കുന്നതെപ്പോൾ....നീ കരയുന്നതെപ്പോൾ....

ചിരിക്കുടുക്കേ എന്റെ രസക്കുടുക്കേ...

വിരുന്നിൽ നീ പാലാഴിതന്നമൃതം

ഇരുന്നാലെഴുന്നേൽക്കാൻ മടിയ്ക്കുമെൻ ദാഹം....

(വിരുന്നിൽ നീ......)

ഇണങ്ങിയാലെൻ തങ്കം ശ്രീദേവിയല്ലേ

പിണങ്ങല്ലേ മൂധേവിയാകല്ലേ പൊന്നേ...

തന്താന താനനതാന തനതാന താനനനന

ചിരിക്കുന്നതെപ്പോൾ....നീ കരയുന്നതെപ്പോൾ

ചിരിക്കുടുക്കേ എന്റെ രസക്കുടുക്കേ...

ഉറങ്ങുന്നതെപ്പോൾ....നിൻ മനസ്സിലെ

കളിത്തത്ത ഉണരുന്നതെപ്പോൾ

എൻ പരിഭവക്കുടുക്കേ....

Song details

വർഷം: 1978

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: പി ജയചന്ദ്രൻ

വരികൾ: ജയലക്ഷ്മി രവി

Album: അഷ്ടമുടിക്കായൽ