Malayalam lyrics
മന്ദഹാസ മധുര ദളം മലരമ്പായി -കണ്‍ മയിൽപ്പീലി യുഴിഞ്ഞു നീ മായാവിനിയായി മൌനരാഗസ്വരപുഷ്പങ്ങള്‍ മാലകളായി മന്മഥന്റെ മനോരഥത്തിന്‍ തോരണമായി ചിരിച്ചിലമ്പൊലി കേട്ടു തരിച്ചുപോയി -ഞാൻ ഒളിപായും മിഴിച്ചെപ്പിലൊളിച്ചുപോയി കവിളിലെ കളഭത്തില്‍ വിരല്‍ തൊട്ടു നെറ്റിയില്‍ തൊടുകുറി ചാര്‍ത്തിയെന്നെ കളിയാക്കിയോ? കുയിൽ പാടുമൊച്ച കേട്ടു മയങ്ങിപ്പോയി-ഞാൻ ഉടല്‍ വള്ളിപൂക്കള്‍ കണ്ടു കറങ്ങിപ്പോയി കരിഞ്ചായല്‍ മുകിലിന്മേല്‍ മുഖം ചേര്‍ത്തു നീന്തുവാന്‍ കമനന്റെ കാമന തിങ്കളായോ?
Song video
Song details
വർഷം: 1978
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി ജയചന്ദ്രൻ, പി സുശീല
വരികൾ: ശ്രീദേവി, സംശയാലു
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: അനുഭൂതികളുടെ നിമിഷം
- Singer: പി ജയചന്ദ്രൻ
- Singer: പി സുശീല
- Film / album: അനുഭൂതികളുടെ നിമിഷം
- Composer: എ ടി ഉമ്മർ
- Lyricist: ശ്രീകുമാരൻ തമ്പി