Malayalam lyrics

ഒരു വാക്കു മിണ്ടാതെ ഒരു വിളി കേൾക്കാതെ
അമ്മയാം സന്ധ്യ പോയ് മറഞ്ഞു (2)
ആത്മാവിൽ ദുഃഖക്കടൽ പിടഞ്ഞു
മനസ്സിലെ മൺചിരാവിളക്കണഞ്ഞു (2)
ഒരു വാക്കു മിണ്ടാതെ ഒരു വിളി കേൾക്കാതെ
അമ്മയാം സന്ധ്യ പോയ് മറഞ്ഞു
ഒരു ജന്മം നൽകി അമ്മ തൻ സ്നേഹമാം
പാൽമുത്തു പകർന്നെനിക്കേകി (2)
ആ വിരൽത്തുമ്പിൽ പിച്ച വെച്ചു പഠിച്ചു (2)
ജീവിത വഴിത്താരയിൽ അമ്മ
പ്രാർത്ഥന തൻ വിളക്കായി
ഒരു വാക്കു മിണ്ടാതെ ഒരു വിളി കേൾക്കാതെ
അമ്മയാം സന്ധ്യ പോയ് മറഞ്ഞു
ഇരുളിൻ മൺകൂടിനുള്ളിൽ ഈ ഞാൻ
നീറുന്നു നിശ്ശബ്ദനായി (2)
ആർദ്രമാ വിളിയൊന്നു കേൾക്കാൻ
ആ താരാട്ടിൽ അലിഞ്ഞൊന്നുറങ്ങാൻ (2)
ഇനിയൊരു ജന്മമുണ്ടോ ഇവിടെ
കൊഴിയാത്ത വസന്തമുണ്ടോ
ഒരു വാക്കു മിണ്ടാതെ ഒരു വിളി കേൾക്കാതെ
അമ്മയാം സന്ധ്യ പോയ് മറഞ്ഞു (2)
ആത്മാവിൽ ദുഃഖക്കടൽ പിടഞ്ഞു
മനസ്സിലെ മൺചിരാവിളക്കണഞ്ഞു (2)
ഒരു വാക്കു മിണ്ടാതെ ഒരു വിളി കേൾക്കാതെ
അമ്മയാം സന്ധ്യ പോയ് മറഞ്ഞു

Song video

Watch on YouTube

Song details

വർഷം: 2017

സംഗീതം: രാം ബാബുരാജ്

ഗാനരചന: അഭിലാഷ് ഊരകം

ഗായകർ: പി ജയചന്ദ്രൻ

വിശദവിവരങ്ങൾ: അജയ് മേനോൻ

Album: റെഡ് റൺ