Malayalam lyrics

ഏ പച്ചക്കിളി ...
പച്ചക്കിളിയേ മുത്തുച്ചരമേ
പച്ചക്കിളിയേ മുത്തുച്ചരമേ
മുല്ലൈക്കൊടിയേ വാ
കൊഞ്ചും മൊഴിയേ പൂന്തേൻ മലരേ
പഞ്ചാമൃതം നീ താ
മനസ്സിന്റെ മാദക പൂന്തോട്ടത്തിൽ
കളിയാടി പാടുവാൻ പോരുന്നോ നീ
മനസ്സിന്റെ മാദക പൂന്തോട്ടത്തിൽ
കളിയാടി പാടുവാൻ പോരുന്നോ നീ
കരളേ വാ പണ്ഡ്യനാട്ടു പെണ്ണേ
കസ്തൂരി മാനിന്റെ ചേലുള്ള കണ്ണും
കാക്കാത്തിക്കിളിയുടെ മധുരമുള്ള ചുണ്ടും (2)
നിൻ നെഞ്ചിൽ നിറയുന്ന തേനൊന്നു നുകരുവാൻ
എനിക്കൊരു വരം തരുമോ
നിന്റെ കനിവിനായ് കാത്തിരിക്കുന്നു

Song video

Watch on YouTube

Song details

വർഷം: 2017

സംഗീതം: രാം ബാബുരാജ്

ഗാനരചന: അഭിലാഷ് ഊരകം

ഗായകർ: ആർ ഷാജഹാൻ

വിശദവിവരങ്ങൾ: അജയ് മേനോൻ

വിഡിയോ: അജയ് മേനോൻ

Album: റെഡ് റൺ