Malayalam lyrics

കാണാച്ചിറകുകൾ വീശി പോകും
പൂങ്കാറ്റു പോലെ നമ്മൾ (2)
നമുക്കൊന്നായ് പാടിപ്പോകാം (2)
ഹൃദയങ്ങളൊന്നായ് ചേർക്കാം
കാണാച്ചിറകുകൾ വീശി പോകും പൂങ്കാറ്റു പോലെ നമ്മൾ
കിങ്ങിണി കെട്ടി തുള്ളും
മഴയുടെ താളമൊന്നേറ്റിടാം (2)
ഈ പാഴ്മരുഭൂമികൾ നീളെ
ജീവന്റെ ഹരിതമുണർത്താം
തക്കാളി പോലുള്ള ചുണ്ടിൽ
മുത്തമിട്ടുണർത്താം ഞാൻ പൊന്നേ (2)
കാണാച്ചിറകുകൾ വീശി പോകും
പൂങ്കാറ്റു പോലെ നമ്മൾ (2)
നമുക്കൊന്നായ് പാടിപ്പോകാം (2)
ഹൃദയങ്ങളൊന്നായ് ചേർക്കാം
കാണാച്ചിറകുകൾ വീശി പോകും
പൂങ്കാറ്റു പോലെ നമ്മൾ
മുഴുതിങ്കൾ തളികയിലേന്തും
പാൽമധുരം നുകർന്നീടാം (2)
ഈ വഴിത്താരയിൽ ആകെ
നമ്മൾ സ്വപ്നങ്ങൾ കൊണ്ടു നിറയ്ക്കാം
മണ്ണിന്റെ മണമുള്ള മാറിൽ
തല ചായ്ച്ചുറങ്ങാം ഞാൻ പൊന്നേ (2)
കാണാച്ചിറകുകൾ വീശി പോകും

Song video

Watch on YouTube

Song details

വർഷം: 2017

സംഗീതം: രാം ബാബുരാജ്

ഗാനരചന: അഭിലാഷ് ഊരകം

ഗായകർ: ശ്രീ ലക്ഷ്മി

വിശദവിവരങ്ങൾ: അജയ് മേനോൻ

വിഡിയോ: അജയ് മേനോൻ

Album: റെഡ് റൺ