Malayalam lyrics
ഹൃദയംകൊണ്ടെഴുതുന്ന കവിത പ്രണയാമൃതം അതിന്‍ ഭാഷ (2) അര്‍ത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍ അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍ അത് മഹാകാവ്യം ദാമ്പത്യം ഒരു മഹാകാവ്യം (ഹൃദയം) പതറാതെ പാടിയ നാവുകളുണ്ടോ ഇടറാതെ ആടിയ പാദങ്ങളുണ്ടോ തെറ്റും രാഗം പിഴയ്ക്കും താളം തിരുത്തലിലൂടെ തുടരും പ്രവാഹം ഈ ജീവ ഗാന പ്രവാഹം (ഹൃദയം) തെളിയാത്ത ബന്ധത്തിന്‍ ചിത്രങ്ങള്‍ വീണ്ടും സഹനവര്‍ണ്ണങ്ങളാല്‍ എഴുതണം നമ്മള്‍ വര്ഷം കൊണ്ടും വസന്തം കൊണ്ടും വേനലിന്‍ പാപം കഴുകുന്നു കാലം ആ പരബ്രഹ്മമാം കാലം (ഹൃദയം)
Song details
വർഷം: 1989
സംഗീതം: ശ്യാം
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
രാഗം: ശിവരഞ്ജനി
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: സുരേഷ് ഗോപി, ഉർവ്വശി, കവിയൂർ പൊന്നമ്മ, ജഗന്നാഥവർമ്മ
വരികൾ: സൂസി
Album: അക്ഷരത്തെറ്റ്
- Singer: കെ ജെ യേശുദാസ്
- Film / album: അക്ഷരത്തെറ്റ്
- Composer: ശ്യാം
- Lyricist: ശ്രീകുമാരൻ തമ്പി