Malayalam lyrics

ഇന്നലത്തെ വെണ്ണിലാവിന്‍ മുടിയില്‍ നിന്നോ
ഇന്ദ്രധനുസ്സിന്‍ മടിയില്‍ നിന്നോ
ഇന്നെന്റെ മുറ്റത്തു പൂവിടാന്‍ വന്നുനീ
ഇത്തിരിപ്പൂവേ കിളുന്നുപൂവേ
ഏതുകല്പകവാടിയില്‍ നീ പൂത്തു വിടര്‍ന്നു
ഏതുവള്ളിക്കുടിലിലെയമ്മ മുലപ്പാല്‍ തന്നൂ
കവിളില്‍ നിന്‍ കവിളില്‍
കാലത്തു പെയ്തൊരു പനിനീരോ?
കരഞ്ഞിട്ടൊഴുകിയ കണ്ണീരോ?
ഏതോരപ്സര മേനക നിന്നെ പ്രസവിച്ചു
ഏതു പുണ്യതപോവനഭൂമിയില്‍ നീ വളര്‍ന്നു
അഴകേ പൊന്നഴകേ
ആരുടെ മഞ്ചലില്‍ നീ വന്നൂ
ആരെ കണ്ണുകള്‍ തിരയുന്നു

Song video

Watch on YouTube

Song details

വർഷം: 1972

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: വയലാർ രാമവർമ്മ

ഗായകർ: കെ ജെ യേശുദാസ്

അഭിനേതാക്കൾ: പ്രേം നസീർ, ശാരദ

വരികൾ: ശ്രീദേവി, സംശയാലു

യൂട്യൂബ് ഓഡിയോ: രാല രാജൻ

Album: ബ്രഹ്മചാരി