Malayalam lyrics
രാഗസാമ്രാജ്യ ദേവാലയത്തിലെ രാജനര്ത്തകി നീയല്ലേ - സഖീ രാജനര്ത്തകി നീയല്ലേ പൂവമ്പനമരുന്ന ശ്രീകോവില്തന്നിലെ പൂജാരിണി നീയല്ലേ - സഖീ നീയല്ലേ രാഗസാമ്രാജ്യ ദേവാലയത്തിലെ രാജനര്ത്തകി നീയല്ലേ - സഖീ രാജനര്ത്തകി നീയല്ലേ താരുണ്യമന്ദാര പുഷ്പങ്ങള് വിരിയും താമരത്തളിരെതിര് പൂങ്കവിളില് കൈവിരലാല് നുള്ളിയതാരോ കാമനോ നിന്റെ കാമുകനോ കാമനോ നിന്റെ കാമുകനോ രാഗസാമ്രാജ്യ ദേവാലയത്തിലെ രാജനര്ത്തകി നീയല്ലേ - സഖീ രാജനര്ത്തകി നീയല്ലേ അഭിലാഷവാസന്ത മാസം വിടര്ത്തിയ ആരാമപുഷ്പമേ നിന് മനസ്സില് തൂമരന്ദം വീണ്ടും നിറച്ചത് പ്രേമമോ എന്റെ വ്യാമോഹമോ പ്രേമമോ എന്റെ വ്യാമോഹമോ രാഗസാമ്രാജ്യ ദേവാലയത്തിലെ രാജനര്ത്തകി നീയല്ലേ - സഖീ രാജനര്ത്തകി നീയല്ലേ
Song video
Song details
Music: എം കെ അർജ്ജുനൻ
Raaga: ദർബാരികാനഡ
Film/album: രാജനർത്തകി
- Singer: പി ജയചന്ദ്രൻ
- Film / album: രാജനർത്തകി
- Composer: എം കെ അർജ്ജുനൻ
- Lyricist: പി ഭാസ്ക്കരൻ