Malayalam lyrics
ഇളംതെന്നലിന് തളിര്തൊട്ടിലാട്ടി കിളിപ്പാട്ടുമായ് മയങ്ങു നീ ഉറങ്ങു നീ (2) ന്യായവേദി തൻ മിഴിയിലും മൊഴിയിലും തമോബാധകൾ മുന്നിലോ അന്ധത നെഞ്ചിലൂറി നിറയും സ്വപ്നജാലമവിടെ കണ്ണുനീരിലലിയും മൗനമോഹമിവിടെ (2) ശപ്തജീവിതം ഓതുമീ ചരിതമോ വിഷാദത്മകം പിന്നിലോ ശൂന്യത സ്വർണ്ണമൂടുപടത്താൽ കണ്ണുപൊത്തി സത്യം നൊമ്പരതീയിലുരുകി വെന്തു കീറി ഹൃദയം (2) ന്യായവേദി തൻ മിഴിയിലും മൊഴിയിലും തമോബാധകൾ മുന്നിലോ അന്ധത (ഇളം തെന്നലിൻ...)
Song video
Song details
വർഷം: 1988
സംഗീതം: ഓ പി നയ്യർ, കൃഷ്ണതേജ്
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: പി ജയചന്ദ്രൻ
അഭിനേതാക്കൾ: ശങ്കർ, ക്യാപ്റ്റൻ രാജു, സീമ
വിശദവിവരങ്ങൾ: ഷക്കീബ് വക്കം
വിഡിയോ: ഗാനസ്നേഹി
Album: എവിഡെൻസ് [പുതുമഴത്തുള്ളികൾ]
- Singer: പി ജയചന്ദ്രൻ
- Film / album: എവിഡെൻസ് [പുതുമഴത്തുള്ളികൾ]
- Composer: ഓ പി നയ്യർ, കൃഷ്ണതേജ്
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ