Malayalam lyrics
കാമദേവനെനിയ്ക്കു തന്ന പൂവനമേ.... കാമദേവനെനിയ്ക്കു തന്ന പൂവനമേ കവിതകള്തന് തേന്തുളുമ്പും യൗവ്വനമേ പൂവനമേ പൂവനമേ മാദകയൗവ്വനമേ വസന്തം എന്റെ വള്ളിക്കുടില് മറന്നാലും നിന് സുഗന്ധമെന്റെ മണിയറയില് മധുനിറയ്ക്കും വെണ്ണിലാവിന് പുണ്യരഥം മറഞ്ഞാലും നിന് മന്ദഹാസമെന്റെ മുറ്റമലങ്കരിയ്ക്കും (കാമദേവനെനിയ്ക്കു......) ഹൃദയമെന്റെ കൊച്ചുസ്വപ്നം മറന്നാലും നിന് അധരമുത്തിലെന് സ്വരങ്ങള് ഒളിച്ചിരിക്കും അന്തരംഗ പുഷ്പമേടയടച്ചാലും നിന് സന്ധ്യകളായ് എന്റെ ദാഹം വിടര്ന്നു നില്ക്കും (കാമദേവനെനിയ്ക്കു...)
Song video
Song details
വർഷം: 1977
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി ജയചന്ദ്രൻ
രാഗം: ഖരഹരപ്രിയ
ഹിന്ദുസ്ഥാനി രാഗം: കാഫി
വിശദവിവരങ്ങൾ: കൃഷ്ണ ചന്ദ്ര
Album: ഭാര്യാവിജയം
- Singer: പി ജയചന്ദ്രൻ
- Film / album: ഭാര്യാവിജയം
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി