Malayalam lyrics
കസ്തൂരിമല്ലിക പുടവചുറ്റി കാനന കന്യയാം കാമവതി പൂഞ്ചേലപുല്കി പൂഞ്ചായല് പുല്കി പൂമണിമാരുതന് കവിയായീ സൂര്യനമസ്കാരം ചെയ്തെഴുന്നേല്ക്കുന്നു സുപ്രഭാതാഭയില് പൂവള്ളികള് ആകാശപ്പന്തലിലാലോലമാടുന്നു ആവണിതന് പുഷ്പകാമനകള് (കസ്തൂരിമല്ലിക....) താളത്തിലോളങ്ങള് നെയ്തെഴുന്നള്ളുന്നു ഭാവനാമുത്തുകള് തരംഗിണികള് മധുരാര്ദ്രലാവണ്യമായ് മുന്നില് നില്ക്കുന്നൂ മരവുരിചുറ്റിയെന് കല്പ്പനകള് (കസ്തൂരിമല്ലിക..)
Song video
Song details
വർഷം: 1977
സംഗീതം: ജി ദേവരാജൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി ജയചന്ദ്രൻ, പി മാധുരി
രാഗം: വലചി
ഹിന്ദുസ്ഥാനി രാഗം: കലാവതി
അഭിനേതാക്കൾ: കമൽ ഹാസൻ, ശ്രീദേവി
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: സത്യവാൻ സാവിത്രി
- Singer: പി ജയചന്ദ്രൻ
- Singer: പി മാധുരി
- Film / album: സത്യവാൻ സാവിത്രി
- Composer: ജി ദേവരാജൻ
- Lyricist: ശ്രീകുമാരൻ തമ്പി