Malayalam lyrics
തിരുവിളയാടലിൽ കരുവാക്കരുതേ തിരുവടി തേടുമീയെന്നെ ആദിയും നീയേ അന്തവും നീയേ ആദിപരാശക്തി നായകനേ (തിരുവിളയാടലിൽ.....) പലകോടി തിരപാടും ആ പുണ്യജടയിൽ ഈ കണ്ണീർത്തിര കൂടിയണിയൂ പലകാല പുഷ്പങ്ങൾ വിരിയും നിൻ ചരണത്തിൽ ഈ നെഞ്ചിൻ തുടി കൂടിയണിയൂ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ (തിരുവിളയാടലിൽ....) ദിനമെണ്ണി മനം പാടും എന്റെ ദുഃഖനയനത്തിൽ ഒരു തുള്ളി തീർത്ഥം നീ പകരൂ ഇനിയെന്നും സിന്ദൂരമണിയാനെൻ ശിരസ്സിങ്കൽ ഒരു വാക്കു നീ മാറ്റിയെഴുതൂ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ (തിരുവിളയാടലിൽ....)
Song video
Song details
വർഷം: 1977
സംഗീതം: ജി ദേവരാജൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി മാധുരി
രാഗം: മായാമാളവഗൗള
ഹിന്ദുസ്ഥാനി രാഗം: ഭൈരവ്
അഭിനേതാക്കൾ: ശ്രീദേവി
വിശദവിവരങ്ങൾ: ആദർശ് കെ ആർ, ദുബായ്
വിഡിയോ: സംശയാലു
Album: സത്യവാൻ സാവിത്രി
- Singer: പി മാധുരി
- Film / album: സത്യവാൻ സാവിത്രി
- Composer: ജി ദേവരാജൻ
- Lyricist: ശ്രീകുമാരൻ തമ്പി