Malayalam lyrics

ശ്രാവണപ്പുലരി വന്നു ഒരു താമരപ്പൂ തന്നു
ചുണ്ടോടടുപ്പിച്ച നേരം അതു ചെണ്ടല്ല മുഖമാണെന്നറിഞ്ഞു
ശ്രാവണപ്പുലരി വന്നു
ആദ്യത്തെ ചുംബനത്തിൻ ഈണം
അനുരാഗ പൂന്തേനാം നാണം
എത്ര മനോഹരം എത്ര ചേതോഹരം എത്ര ചേതോഹരം
ചാമര തെന്നൽ വന്നു ഒരു രാമച്ച വിശറി തന്നു
മാറത്തു വീശിയ നേരം അതു മായാത്ത കുളിരാണെന്നറിഞ്ഞു (ശ്രാവണ)
ഉം..ഉം..
ആദ്യത്തെ ലയനത്തിൻ താളം
അഭിലാഷ പൊന്നാറ്റിൻ ഓളം
എത്ര മനോഹരം എത്ര ചേതോഹരം എത്ര ചേതോഹരം
രാഗിണി സന്ധ്യ വന്നു ഒരു താരക മാല തന്നു
മാറത്തു ചാർത്തിയ നേരം അതു മാദക മണിയാണെന്നറിഞ്ഞു (ശ്രാവണ)

Song video

Watch on YouTube

Song details

വർഷം: 1977

സംഗീതം: എം കെ അർജ്ജുനൻ

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: കെ ജെ യേശുദാസ്

വരികൾ: ജയലക്ഷ്മി രവി, സൂസി

യൂട്യൂബ് ഓഡിയോ: കല്യാണി

Album: അന്തർ‌ദ്ദാഹം