Malayalam lyrics
രാഗ സാഗരമേ... പ്രിയ ഗാന സാഗരമേ.. സ്വരമാലകളാം തിരമാലകളാൽ സ്വപ്ന മാലകൾ കോര്ത്തു കോര്ത്തുണരും ഭാവ സാഗരമേ ... (രാഗ സാഗരമേ ..) പാവനേ നിൻ പാദജയാകും പാലഴിപ്പൂമങ്കയിവൾ... (2) അലരിളം കയ്യിൽ അനശ്വര ധനമാം അമൃത കലശമേന്തി സരസ്വതി ഇവളേ.. ആ.. സരസ്വതി ഇവളേ.. ലക്ഷ്മിയും ഇവളേ.. ഇവളേ... (രാഗ സാഗരമേ ..) തേന്മൊഴീ നിൻ ഭാവുകമണിയും മാണിക്യ പൂമാല ഇവൾ... (2) അടിമലരിണയിൽ അനശ്വര താളത്തിൻ അനഘവസന്തമേന്തി സരസ്വതി ഇവളേ.. ആ.. സരസ്വതി ഇവളേ.. ലക്ഷ്മിയും ഇവളേ.. ഇവളേ... (രാഗ സാഗരമേ ..)
Song video
Song details
വർഷം: 1977
സംഗീതം: ജി ദേവരാജൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
രാഗം: ഹിന്ദോളം
ഹിന്ദുസ്ഥാനി രാഗം: മാൽ കൗൺസ്
അഭിനേതാക്കൾ: ശ്രീദേവി, ശങ്കരാടി, ജോസ് പ്രകാശ്, കവിയൂർ പൊന്നമ്മ
വിശദവിവരങ്ങൾ: സൂസി
വിഡിയോ: radhu23, രാല രാജൻ
Album: സത്യവാൻ സാവിത്രി
- Singer: കെ ജെ യേശുദാസ്
- Film / album: സത്യവാൻ സാവിത്രി
- Composer: ജി ദേവരാജൻ
- Lyricist: ശ്രീകുമാരൻ തമ്പി