Malayalam lyrics
പുലര്കാല സന്ധ്യ ഏതോ വിരഹാർദ്ര ഗാനമോതി വിടരാതെ പൊഴിയുന്ന സ്വപ്നങ്ങൾ പോലെ അറിയാതെ എന്നെ ഞാൻ എന്നിൽ തിരയേ വിധി വന്നെൻ മണിദീപ നാളം കെടുത്തി (പുലർകാല സന്ധ്യ...) ശിലകൾക്കും മിഴിനീരു പൊഴിയുന്ന മട്ടിൽ ചിറകുമായ് എൻ ഗാനം അലയടിച്ചെത്തും കൺമുൻപിൽ ഇനി വന്നുദിക്കുവാൻ നിൽക്കും പൊന്നിൻ പുലരിയെ പാടി ഉണർത്തും വിടരാതെ പൊഴിയുന്ന സ്വപ്നങ്ങൾ പോലെ അറിയാതെ എന്നെ ഞാൻ എന്നിൽ തിരയേ വിധി വന്നെൻ മണിദീപ നാളം കെടുത്തി പഞ്ചാഗ്നി മധ്യത്തിൽ എൻ പഞ്ചപ്രാണൻ വെന്താലും മീട്ടും ഞാൻ എൻ മൃത്യുവീണ മരണത്തിൻ മടിയിലും ഞാൻ ആലപിക്കും മനഃസാക്ഷി ഉണരുന്ന സങ്കീർത്തനങങൾ വിടരാതെ പൊഴിയുന്ന സ്വപ്നങ്ങൾ പോലെ അറിയാതെ എന്നെ ഞാൻ എന്നിൽ തിരയേ വിധി വന്നെൻ മണിദീപ നാളം കെടുത്തി (പുലർകാല സന്ധ്യ...)
Song video
Song details
വർഷം: 1988
സംഗീതം: ഓ പി നയ്യർ, കൃഷ്ണതേജ്
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: പി ജയചന്ദ്രൻ
അഭിനേതാക്കൾ: ശങ്കർ, ക്യാപ്റ്റൻ രാജു
വിശദവിവരങ്ങൾ: ഷക്കീബ് വക്കം
വിഡിയോ: ഗാനസ്നേഹി
Album: എവിഡെൻസ് [പുതുമഴത്തുള്ളികൾ]
- Singer: പി ജയചന്ദ്രൻ
- Film / album: എവിഡെൻസ് [പുതുമഴത്തുള്ളികൾ]
- Composer: ഓ പി നയ്യർ, കൃഷ്ണതേജ്
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ