Malayalam lyrics
ആ...ആ...ആ... തുലാവര്ഷമേ വാ വാ കുടമുല്ല തേൻ ചൊരിയൂ രാഗതാള മാധുരി തൻ നാദബ്രഹ്മ താരകളായ് (തുലാവർഷമേ...) ആ...ആ..ആ...ആ.. കരളിൽ വെൺ പുളിനം പകരും പുളകപ്പൂ പളുങ്കുകൾ സ്വരാലാപ ഗീതിയാൽ സമാശ്വാസ വാണിയിൽ സുധാവർഷിണീ വാ വാ ഉപവനിയിൽ പൂ വിതറൂ രാഗതാള മാധുരി തൻ നാദബ്രഹ്മ താരകളായ് തുലാവര്ഷമേ വാ വാ ഉഷസ്സിൻ നറുകിരണം പൊഴിയും കുളിരിൻ നവകളഭങ്ങൾ ലയാവേശ ലീനമായ് വികാരാർദ്ര വീണയിൽ മനോരഞ്ജിനീ വാ വാ ചിറകിണയിൽ നീ പടരൂ രാഗതാള മാധുരി തൻ നാദബ്രഹ്മ താരകളായ് (തുലാവര്ഷമേ ..)
Song video
Song details
വർഷം: 1988
സംഗീതം: ഓ പി നയ്യർ, കൃഷ്ണതേജ്
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: പി ജയചന്ദ്രൻ
അഭിനേതാക്കൾ: വാണി വിശ്വനാഥ്, ശങ്കർ
വിശദവിവരങ്ങൾ: ഷക്കീബ് വക്കം
വിഡിയോ: ഗാനസ്നേഹി
Album: എവിഡെൻസ് [പുതുമഴത്തുള്ളികൾ]
- Singer: പി ജയചന്ദ്രൻ
- Film / album: എവിഡെൻസ് [പുതുമഴത്തുള്ളികൾ]
- Composer: ഓ പി നയ്യർ, കൃഷ്ണതേജ്
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ