Malayalam lyrics
ആ..... പ്രകാശവർഷങ്ങൾക്കകലെ (2) ആദിപ്രജാപതിയുടെയരികെ പത്മം വിടർന്നു കാലം ചിറകിൽ പരാഗം ചുമന്നു പറന്നു പ്രകാശവർഷങ്ങൾക്കകലെ പത്മം വിടർന്നു ഋതുപരിണാമരഥത്തിൽ നമ്മുടെ മധുരിത സ്വപ്നമണഞ്ഞു (2 ആ..ആ..ആ..ആ.... ഋതുപരിണാമരഥത്തിൽ നമ്മുടെ മധുരിത സ്വപ്നമണഞ്ഞു പൂവുകൾ പുലരികൾ സന്ധ്യകൾ സഖികൾ താലമെടുത്തു നിരന്നു (പ്രകാശ....) പ്രപഞ്ചമാകെ നീ നിറയുന്നു പ്രകൃതി കന്യക പോലെ ആ...ആ...ആ.. പ്രപഞ്ചമാകെ നീ നിറയുന്നു പ്രകൃതി കന്യക പോലെ വിശ്വം മുഴുവൻ പാടുകയാണീ വിസ്മയ മൗന സംഗീതം ആ..അ..ആ..ആ... (പ്രകാശ....)
Song video
Song information
Music: എം ബി ശ്രീനിവാസൻ
Lyricist: മുല്ലനേഴി
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: അയനം
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: അയനം
- Composer: എം ബി ശ്രീനിവാസൻ
- Lyricist: മുല്ലനേഴി