Malayalam lyrics

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ
പ്രണയിനി നിൻ സ്മൃതികൾ
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
പ്രണിയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ?
പൂനിലാവിൻ മണിയറ
സഖികളായി താരവൃന്ദമാകവെ പകർന്നു തന്ന ലയലഹരി മറക്കുമോ
ആ ലയലഹരി മറക്കുമോ....
പുലരിയിൽ നിൻ മുഖം തുടുതുടുത്തന്തെന്തിനോ?
ഈ പുഴയും സന്ധ്യകളും...
എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
പ്രേമഗഗന സീമയിൽ
കിളികളായ് മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ
ആ സ്വപ്നവും പൊലിഞ്ഞുവോ?
കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ്
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും....

Song information

വർഷം: 2011

സംഗീതം: ഷഹബാസ് അമൻ

ഗാനരചന: മുല്ലനേഴി

ഗായകർ: വിജയ് യേശുദാസ്

അഭിനേതാക്കൾ: പൃഥ്വിരാജ് സുകുമാരൻ, റീമ കല്ലിങ്കൽ

വരികൾ: ജിജാ സുബ്രമണ്യൻ, പ്രിയേഷ് എൻ ബി

സ്പോട്ടിഫൈ: യെസ്‌പീ

Album: ഇൻഡ്യൻ റുപ്പീ

Explore this song